രാമക്ഷേത്രം: എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ രാമക്ഷേത്രത്തിനുവേണ്ടി മുറവിളി ഉയരുന്നതിനിടെ വിവാദപ്രസ്താവനയുമായി ഹൈദരാബാദിലെ പാർട്ടി എം.എൽ.എ രംഗത്ത്. രാമക്ഷേത്ര നിർമാണത്തിന് എതിരുനിൽക്കുന്നവരുടെ തലകൊയ്യുമെന്ന് രാജാ സിങ് എം.എൽ.എ പറഞ്ഞു. രാമക്ഷേത്രത്തിനുവേണ്ടി ജയിലിൽ പോകാനും തൂങ്ങിമരിക്കാനും തയാറാണെന്ന പാർട്ടി ദേശീയ നേതാവ് ഉമാഭാരതിയുടെ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് കൊലവിളിയുമായി എം.എൽ.എ രംഗത്തെത്തിയത്. നേരത്തേ പശുവിറച്ചി കൈവശംവെെച്ചന്ന് ആരോപിച്ച് ദാദ്രിയിൽ അഖ്ലാഖ് എന്ന വയോധികൻ െകാല്ലപ്പെട്ടപ്പോഴും രാജാസിങ് ഇത്തരത്തിൽ പ്രസ്താവനയിറക്കിയിരുന്നു. ദാദ്രിയിലേതുപോലുള്ള സംഭവങ്ങൾ തെലങ്കാനയിൽ ഉണ്ടായാൽ പശുവിനു വേണ്ടി ജീവൻ നൽകാനും ജീവനെടുക്കാനും താനും കൂട്ടരും തയാറാണെന്നായിരുന്നു അന്ന് ഇദ്ദേഹം പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
