Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലാകോട്ടിന്​ ശേഷം...

ബാലാകോട്ടിന്​ ശേഷം പാക്​ ബ്രിഗേഡുകൾ ആക്രമിക്കാനും തയാറായിരുന്നു -മുൻ വ്യോമസേനാ മേധാവി

text_fields
bookmark_border
ബാലാകോട്ടിന്​ ശേഷം പാക്​ ബ്രിഗേഡുകൾ ആക്രമിക്കാനും തയാറായിരുന്നു -മുൻ വ്യോമസേനാ മേധാവി
cancel

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട്​ ആക്രമണത്തിന്​ പിന്നാലെ പാക്​ സൈനിക ബ്രിഗേഡുകളും ലക്ഷ്യമി​ട്ടെന്ന്​ മുൻ വ്യോമസേനാ മേധാവി ബി.എസ്​ ധനോവ. ഫെബ്രുവരി 26ന്​ ബാലകോട്ടിലെ ജെയ്​ശെ മുഹമ്മദ്​ തീവ്രവാദി ക്യാമ്പുകൾ വ്യോമസേന തകർത്തു. ഫെബ്രുവരി 27ന്​ പാകിസ്​താൻ വ്യോമസേന നടത്തിയ സൈനിക പ്രത്യാക്രമണങ്ങൾ പാക്​ സൈനിക ബ്രിഗേഡുകൾ ലക്ഷ്യമിടുന്നതിനും വഴിയൊരുക്കി. പാകിസ്​താ​​​െൻറ പ്രധാന പ്രതിരോധ സേനയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന്​ ഇന്ത്യൻ വ്യോമസേന തയാറാണെന്നും ബി.എസ്​ ധനോവ പറഞ്ഞു.

അതിർത്തി രേഖയിൽ നിൽക്കുന്ന പാക്​ സൈനികർക്കെതിരെ മാത്രമല്ല, മുഴുവൻ പാക്​ സൈന്യത്തെയും ഇല്ലാതാക്കാനും ഇന്ത്യൻ സേനകൾ സജ്ജമാണ്​. ഇരു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധം തന്നെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ധനോവ പറഞ്ഞു. വ്യോമസേനാ മേധാവിയായിരുന്ന ബി.എസ്​ ധനോവ സെപ്​തംബർ 30 നാണ്​ വിരമിച്ചത്​. ബാലോകോട്ട്​ ആക്രമണത്തിന്​ നേതൃത്വം നൽകിയ അദ്ദേഹം ചണ്ഡിഗഡിൽ നടന്ന സൈനിക സാഹിത്യോൽസവത്തിൽ സംസാരിക്കുകയായിരുന്നു.

മിറാഷ് യുദ്ധവിമാനത്തിൽ നിന്നു കൃത്യമായ മാർഗനിർദേശത്തോടെ ബോംബുകൾ വിക്ഷേപിച്ചിട്ടും പാക്​ വ്യോമസേനക്ക്​ ഇന്ത്യൻ അതിർത്തിയിലെ രാജൗരി-പൂഞ്ച് മേഖലയിൽ ഒരിടത്തും ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. ഫെബ്രുവരി 27ന് നടന്ന ആക്രമണം തങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള ഒരു അവസരം മാത്രമായിരുന്നെന്നും അതൊരിക്കലും ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാനുള്ള ശ്രമമല്ലെന്നുമാണ് പാക്​ സർക്കാർ ഇപ്പോഴും അവകാശപ്പെടുന്നത്.

ബാലാകോട്ടിലെ ഭീകരക്യാമ്പുകൾ ആക്രമിക്കുമ്പോൾ പാകിസ്​താനുമായി സംഘർഷമായിരുന്നില്ല ഇന്ത്യയും ഉദ്ദേശിച്ചിരുന്നത്​. നിശ്ചയദാർഢ്യത്തോടെയുള്ള ഒരു ദേശീയ നേതൃത്വവും മൂന്ന് സേനാവിഭാഗങ്ങളും എല്ലാ തയാറെടുപ്പോടും കൂടി മുന്നോട്ടുവന്നതു കൊണ്ടാണ് ബാലാകോട്ടിലെ ആക്രമണം സാധ്യമായത്. ഈ ആക്രമണം പാകിസ്​താനും ജെയ്ശെ മുഹമ്മദിനും ഒരു മുന്നറിയിപ്പാണ്, അത്തരത്തിലുള്ള ആക്രമണം എവിടെ എപ്പോൾ വേണമെങ്കിലും നടക്കാമെന്ന സന്ദേശം. അത് പാക്​ അധിനിവേശ കശ്മീരിലോ പാകിസ്​താനിലോ ആകാമെന്നും ധ​േനാവ തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeindia newsbalakotPak Army BrigadesAir Chief BS Dhanoa
News Summary - We Were Ready To Strike Pak Army Brigades Day After Balakot: Ex-Air Chief BS Dhanoa - India news
Next Story