Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്ക്​ കീഴിൽ സി.ബി.ഐ മുറുക്കാൻകട പോലെയായി- മഹാരാഷ്​ട്ര മന്ത്രി

text_fields
bookmark_border
ബി.ജെ.പിക്ക്​ കീഴിൽ സി.ബി.ഐ മുറുക്കാൻകട പോലെയായി- മഹാരാഷ്​ട്ര മന്ത്രി
cancel

മുംബൈ: സി.ബി.ഐക്ക്​ കീഴിൽ ബി.ജെ.പി മുറുക്കാൻ കടപോലെയായെന്ന്​ മഹാരാഷ്​ട്ര മന്ത്രി അസ്​ലം ഷെയ്​ഖ്​. എവിടെയും പോയി ആർക്കെതിരെയും കേസെടുക്കുകയാണ്​. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്​ സി.ബി.ഐ നടപടി. സി.ബി.ഐക്ക്​ കേസുകളെടുക്കണമെങ്കിൽ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്ര അഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖും സുപ്രീംകോടതി തീരുമാനത്തെ പ്രകീർത്തിച്ചു. സുപ്രീംകോടതി ഉത്തരവ്​ സ്വാഗതം ചെയ്യുകയാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.ജസ്​റ്റിസുമാരായ എ.എം ഖാൻവിൽകർ, ബി.എസ്​ ഗവായ്​ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ സി.ബി.ഐയെ സംബന്ധിച്ച നിർണായക വിധി പുറപ്പെടുവിച്ചത്​.

സംസ്ഥാന സർക്കാറിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ലെന്നും കേന്ദ്രസർക്കാറിന്​ അന്വേഷണ ഏജൻസിയുടെ അധികാരപരിധി നീട്ടാനാകില്ലെന്നുമായിരുന്നു ഉത്തരവ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - We welcome Supreme court's ruling, CBI has become like a 'pan shop' under BJP govt: Maharashtra minister
Next Story