You are here

സത്യവും നീതിയും പുലർന്നു; ജയമോ തോൽവിയോ അല്ല –മോ​ഹ​ൻ ഭാ​ഗ​വ​ത്​

  • മ​ഥു​ര, വാ​രാ​ണ​സി പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ആ​ർ.​എ​സ്.​എ​സ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭാ​ഗ​വ​ത്​

13:27 PM
09/11/2019
mohan-bhagavath-91119.jpg

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ വി​ധി​യി​ലൂ​ടെ സ​ത്യ​വും നീ​തി​യും പു​ല​ർ​ന്നു​വെ​ന്നും അ​തേ​സ​മ​യം, ആ​രു​ടെ​യെ​ങ്കി​ലും ജ​യ​മോ പ​രാ​ജ​യ​മോ ആ​യി സു​പ്രീം​കോ​ട​തി വി​ധി​യെ കാ​ണേ​ണ്ട​തി​ല്ലെ​ന്നും ആ​ർ.​എ​സ്.​എ​സ്. മു​ഴു​വ​ൻ രാ​ജ്യ​ത്തി​​െൻറ​യും വി​കാ​ര​ത്തി​നൊ​പ്പ​മു​ള്ള തീ​രു​മാ​ന​മാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ആ​ർ.​എ​സ്.​എ​സ്​ ഇ​​തി​നൊ​പ്പം​നി​ന്ന്​ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സം​ഘ​ട​ന മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ പ​റ​ഞ്ഞു.


‘‘സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​തം​ചെ​യ്യു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ ക​ട​ന്നു​പോ​യ കേ​സ്​ അ​തി​​െൻറ ശ​രി​യാ​യ പ​രി​സ​മാ​പ്​​തി​യി​ലെ​ത്തി. ജ​യ​മോ തോ​ൽ​വി​യോ ആ​യി ഇ​തി​നെ കാ​ണ​രു​ത്. സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ൽ​ക്കാ​നാ​യി എ​ല്ലാ​വ​രും ന​ട​ത്തു​ന്ന ശ്ര​മ​ത്തെ ഞ​ങ്ങ​ൾ സ്വാ​ഗ​തം​ചെ​യ്യു​ന്നു’’ -ശ​നി​യാ​ഴ്​​ച ന്യൂ​ഡ​ൽ​ഹി​യി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ഗ​വ​ത്​ വി​ശ​ദീ​ക​രി​ച്ചു. 
അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ചി​​െൻറ ​ഐ​ക​ക​ണ്​​ഠ്യേ​ന​യു​ള്ള വി​ധി​യെ ശ്ലാ​ഘി​ച്ച ഭാ​ഗ​വ​ത്, ഇ​നി​യെ​ല്ലാ​വ​രും ത​ർ​ക്കം മ​റ​ന്ന്​  അ​യോ​ധ്യ​യി​ൽ ​രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 
‘‘ഈ ​വി​ഷ​യം ഞ​ങ്ങ​ൾ​ക്ക്​ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യി​രു​ന്നു, അ​ത്​ സാ​ധ്യ​മാ​യി. എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച്​ നീ​തി​യു​ടെ ഭാ​ഗം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്നു’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
അ​തേ​സ​മ​യം, മ​ഥു​ര​യി​ലെ​യും വാ​രാ​ണ​സി​യി​ലെ​യും പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ആ​ർ.​എ​സ്.​എ​സ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​മു​ള്ള​തു​െ​കാ​ണ്ടാ​ണ്​ രാ​മ​ക്ഷേ​ത്ര വി​ഷ​യ​ത്തി​നൊ​പ്പം നി​ന്ന​തെ​ന്നും പ്ര​ക്ഷോ​ഭ​ങ്ങ​ള​ല്ല, സ്വ​ഭാ​വ നി​ർ​മി​തി​യാ​ണ്​ ആ​ർ.​എ​സ്.​എ​സി​​െൻറ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യെ​ന്നും മോ​ഹ​ൻ ഭ​ഗ​വ​ത്​ വി​ശ​ദീ​ക​രി​ച്ചു.

രൂപരേഖപ്രകാരം ക്ഷേത്രം നിർമിക്കുമെന്ന് പ്രതീക്ഷ –വി.എച്ച്.പി
ഇ​ന്ദോ​ർ​: സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ട്ര​സ്​​റ്റ്, രാം​ജ​ന്മ​ഭൂ​മി ന്യാ​സ് രൂ​പം ന​ൽ​കി​യ രൂ​പ​രേ​ഖ​പ്ര​കാ​രം നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന്​ പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നാ​യി 1985ൽ ​വി.​എ​ച്ച്.​പി​യാ​ണ്​ രാം​ജ​ന്മ​ഭൂ​മി ന്യാ​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ‘‘വി​ധി ഞ​ങ്ങ​ൾ സ്വാ​ഗ​തം​ചെ​യ്യു​ന്നു. ഇ​തി​ൽ ആ​ർ​ക്കും ജ​യ​വും തോ​ൽ​വി​യും ഇ​ല്ല. സ​ന്തു​ലി​ത വി​ധി​യി​ലൂ​ടെ നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള കേ​സി​ൽ കോ​ട​തി തീ​ർ​പ്പു ക​ൽ​പി​ച്ചി​രി​ക്കു​ന്നു’’ -വി.​എ​ച്ച്.​പി അ​ന്താ​രാ​ഷ്​​ട്ര പ്ര​സി​ഡ​ൻ​റ്​ വി​ഷ്​​ണു സാ​ദാ​ശി​വ്​ കോ​ക്​​ജെ പ​റ​ഞ്ഞു. 
സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ട്ര​സ്​​റ്റി​നു കീ​ഴി​ൽ ​മ​ഹാ​​ക്ഷേ​ത്രം നി​ർ​മി​ക്കു​േ​മ്പാ​ൾ രാം​ജ​ന്മ​ഭൂ​മി ന്യാ​സി​​​െൻറ രൂ​പ​രേ​ഖ​ത​ന്നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ കോ​ക്​​ജെ, ഇ​തി​നാ​യി ന്യാ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​നേ​കം തൂ​ണു​ക​ൾ നി​ർ​മി​ച്ച​ത​ട​ക്കം ഒ​​ട്ടേ​റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ‘‘ട്ര​സ്​​റ്റി​ന്​ ഇ​താ​യി​രി​ക്കും ഏ​റ്റ​വും സൗ​ക​ര്യം. 2024ഓ​ടെ ക്ഷേ​ത്രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കാം -കോ​ക്​​ജെ വി​ശ​ദീ​ക​രി​ച്ചു.

Loading...
COMMENTS