Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണം കഴിപ്പിച്ച് തരണം; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി കർഷക യുവാക്കൾ

text_fields
bookmark_border
കല്യാണം കഴിപ്പിച്ച് തരണം; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി കർഷക യുവാക്കൾ
cancel

ബംഗളൂരു: റോഡ്, കുടിവെള്ളം, പെൻഷൻ, വീട്, വൈദ്യസഹായം തുടങ്ങിയ ആവശ്യങ്ങളുമായാണ് സാധാരണയായി ജനം അദാലത്തുകളിൽ എത്താറുള്ളത്. എന്നാൽ ശനിയാഴ്ച കർണാടക മുഖ്യമന്ത്രിയുടെ വേദിയിൽ വ്യത്യസ്തമായ ഒരു ആവശ്യമായാണ് യുവാക്കൾ എത്തിയത്. കർഷകരായ ഞങ്ങൾക്ക് ഒരു വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

ശനിയാഴ്ച നടന്ന 'പ്രജാ സേവ' പരിപാടിക്കിടെയാണ് സംഭവം. നല്ല വീടും കൃഷിഭൂമിയും ഉണ്ടായിരുന്നിട്ടും കർഷക കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു കർഷകൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുമ്പിൽ ഈ വിഷയം ഉന്നയിച്ചു. ഇതിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. 35-40 വയസ്സായിട്ടും വിവാഹം നടക്കാതെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന പുരുഷന്മാരുണ്ടെന്ന് കർഷകൻ അവകാശപ്പെട്ടു.

നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ശിവകുമാർ ചോദിച്ചപ്പോൾ 'ഞങ്ങൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ വേണം. ഞങ്ങളെ സഹായിക്കണം' എന്നായിരുന്നു മറുപടി. ഞങ്ങൾ ധാരാളം പണം ചെലവഴിക്കുന്നുണ്ട്, സ്വന്തമായി വീടും സ്ഥലവും ഉണ്ടായിട്ടും ഞങ്ങൾക്ക് വധുവിനെ ലഭിക്കുന്നില്ല, നിങ്ങൾ എന്തെങ്കിലും ചെയ്യണം, ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്റെ പ്രശ്നമാണെന്നും യുവാവ് പറഞ്ഞു.

എല്ലാവർക്കും ധാന്യങ്ങൾ നൽകുന്ന ഒരു കർഷകന് ആരും പെൺമക്കളെ നൽകുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു. സർക്കാർ, കോർപ്പറേറ്റ് അല്ലെങ്കിൽ മറ്റ് ശമ്പള ജോലികളുള്ള വരന്മാരെ കുടുംബങ്ങൾ കൂടുതൽ താൽപ്പര്യപ്പെടുന്നതിനാൽ കർഷകർ അവിവാഹിതരായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ അഭ്യർത്ഥന ശിവകുമാറിനെ അമ്പരപ്പിച്ചതായി വീഡിയോയിൽ മനസ്സിലാകും. എന്നാൽ ഈ വിഷയം നേരത്തെ തന്നെ സംസ്ഥാനത്ത് ചർച്ചയായിരുന്നു. കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുനിഗൽ എം.എൽ.എ എച്ച്.ഡി. രംഗനാഥ് ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു.

ഗ്രാമങ്ങളിൽ ജീവിക്കുന്നവരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുമായ പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക അലവൻസും പ്രത്യേക പദവിയും പ്രഖ്യാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കർഷക യുവാക്കളെ വിവാഹം കഴിക്കാൻ പല സ്ത്രീകളും തയ്യാറാകാത്തതുകാരണം, 30 വയസ്സ് കഴിഞ്ഞിട്ടും പല കർഷകരും അവിവാഹിതരായി തുടരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - we want women to marry farmers viral plea to dk shivakumar
Next Story