Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദിരാഗാന്ധിക്ക്​...

ഇന്ദിരാഗാന്ധിക്ക്​ പോലും ലഭിക്കാത്ത ഭാഗ്യമാണ്​ ബി.ജെ.പി നേടിയിരിക്കുന്നതെന്ന്​ മോദി

text_fields
bookmark_border
Parliamentary meeting
cancel

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോൺഗ്രസിന്​ നേടാൻ കഴിയാത്ത ഭാഗ്യമാണ് ബി.ജെ.പിക്കുണ്ടായിരിക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്​, ഹിമാചൽ പ്രദേശ്​ തെരഞ്ഞെടുപ്പ്​ വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന്​ രാവിലെ നടന്ന പാർലമ​​െൻററി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഇത്​ വൻ വിജയമാണ്​. ബി.ജെ.പി ഇപ്പോൾ 19 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്​. ഇന്ദിരാഗാന്ധി ഭരണത്തിലിരിക്കു​േമ്പാൾ പോലും 18 സംസ്ഥാനങ്ങളാണ്​ കോൺഗ്രസ്​ ഭരണത്തിലുണ്ടായിരുന്നത്​. രണ്ടു സീറ്റുകളിൽ നിന്ന്​ 19 സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ വളർച്ചയിൽ അഭിമാനിക്കുന്നു’’- മോദി പറഞ്ഞു. 
എന്നാൽ മുൻ വിജയങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. പ്രതിപക്ഷത്തി​​​െൻറ അവകാശവാദങ്ങൾ കേട്ട്​ ആരും അസ്വസ്ഥരാകേണ്ടതില്ല. പാർട്ടിയുടെ വിശ്വാസ്യതയെ തരംതാഴ്​ത്തികൊണ്ടുള്ള അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗുജറാത്തും ഹിമാചൽപ്രദേശും ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ബി.ജെ.പി നേരിട്ടും അഞ്ചു സംസ്ഥാനങ്ങളിൽ കക്ഷിചേർന്നുമാണ്​ ഭരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira Gandhimalayalam newsParliamnentary meetingBJP
News Summary - 'We Rule 19 States, Even Indira Gandhi Had 18': Emotional PM At BJP Meet- India news
Next Story