Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Arundhati Roy
cancel
Homechevron_rightNewschevron_rightIndiachevron_right2024 വരെ...

2024 വരെ കാത്തിരിക്കാനാകില്ല, ഒരു സർക്കാർ വേണം, ദയവായി മോദി മാറിനിൽക്കൂ - മോദിക്കെതി​െര അരുന്ധതി റോയ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി എഴൂത്തുകാരിയും ആക്​ടിവിസ്റ്റുമായ അരുന്ധതി റോയ്​. ഞങ്ങൾക്ക്​ 2024 വരെ കാത്തിരിക്കാനാക​ില്ലെന്നും ന​േ​രന്ദ്രമോദി പ്രധാനമ​ന്ത്രി സ്​ഥാനത്തുനിന്ന്​ ഇപ്പോഴെങ്കിലും മാറിനിൽക്കണമെന്നും അവർ അഭ്യർഥിച്ചു. ദേശീയ മാധ്യമമായ സ്ക്രോൾ ഇന്നിൽ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അവർ.

ഇന്ത്യക്ക്​ ഒരു സർക്കാറിനെ വേണമെന്ന് പറഞ്ഞ അവർ അടുത്ത തെരഞ്ഞെടുപ്പ്​ വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന്​ പേർ ഇനിയും മരിക്കുന്നതിന്​ മുമ്പ്​ പ്രധാനമന്ത്രി സ്​ഥാനത്തുനിന്ന്​ മാറിനിൽക്കാനും പറഞ്ഞു.

'2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി​ ന​േ​രന്ദ്രമോദിയോട്​ ഒന്നിനുംവേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന്​ എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി, അത്​ ചെയ്യുന്നതിനേക്കാൾ ജയിലിൽ പോകുമായിരുന്നു. പക്ഷേ ഇന്ന്​, ഞങ്ങളെല്ലാവരും വീടുകളിൽ മരിച്ചുവീഴുന്നു, തെരുവുകളിൽ, ആ​​ശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാൻ ദശലക്ഷകണക്കിന്​ എന്‍റെ സഹപൗരൻമാര​ുമായി ചേർന്നുപറയുന്നു ദയവായി മാറിനിൽക്കൂ. ഇപ്പോഴെങ്കിലും. ഞാൻ നിങ്ങളോട്​ അഭ്യർഥിക്കുകയാണ്​, ദയവായി സ്​ഥാനമൊഴിയൂ' -അരുന്ധതി റോയ്​ പറയുന്നു.

നിങ്ങൾ സ്​ഥാനമൊഴി​ഞ്ഞില്ലെങ്കിൽ ആയിരകണക്കിന്​ പേർ ഇനിയ​ും മരിച്ചുവീഴുമെന്നും അതിനാൽ സ്​ഥാനമൊഴിയൂവെന്നും അവർ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടു.

ലോകത്ത്​ കോവിഡ്​ വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും ഓക്​സിജൻ ക്ഷാമവും മറ്റു അസൗകര്യങ്ങളും മൂലം 3000ത്തിൽ അധികം പേരാണ്​ ദിവസവും മരണത്തിന്​ കീഴടങ്ങുന്നത്​. ജനങ്ങൾ കൂട്ടമായി മരിച്ചുവീണിട്ടും ​കേന്ദ്രസർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്ന്​ പ്രതിപക്ഷം ഉൾപ്പെടെ നിരവധിപേർ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arundhati Roy​Covid 19Covid India
News Summary - We need a government Arundhati Roy urges PM Modi to resign
Next Story