'നമ്മൾ ഒരുപക്ഷേ തളർന്നേക്കാം, വൈറസ് തളരില്ലെന്ന് ഓർക്കണം'
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ഉത്സവകാലത്തിന് മുമ്പായി വാക്സിനേഷൻ പൂർത്തിയാക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ആരോഗ്യവിദഗ്ധർ. 98 ശതമാനം കേസുകളിലും മരണം ഇല്ലാതാക്കാൻ വാക്സിന് സാധിക്കുന്നുണ്ടെന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ സമിതി അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. നമ്മൾ ഒരുപക്ഷേ തളർന്നേക്കാമെന്നും, എന്നാൽ വൈറസ് തളരില്ലെന്നത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വാക്സിനും 100 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാ വാക്സിനുകളും രോഗം ഗുരുതരാവസ്ഥയിലെത്തുന്നത് തടയുന്നുണ്ട്. വാക്സിനെടുക്കുന്നവരിൽ മരണസാധ്യത ഇല്ലെന്നു തന്നെ പറയാം. മഹാമാരി അവസാനിക്കാൻ പോകുന്നില്ല. ലോകവ്യാപകമായി ഇപ്പോഴും നിലനിൽക്കുകയാണ്. നമ്മളാണ് ശ്രദ്ധിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
29,689 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 415 പേർ കൂടി മരിക്കുകയും ചെയ്തു. 3,98,100 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

