ഭരണം പിടിക്കാൻ ബി.ജെ.പി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ -ഗഡ്കരി
text_fieldsന്യൂഡൽഹി: ഭരണത്തിലേറാൻ തങ്ങൾ കാണിച്ച കള്ളത്തരത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവും കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയുമായ നിതിൻ ഗഡ്കരി. 2004ൽ ഭരണം കൈക്കലാക്കാൻ ബി.െജ.പി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ ആയിരുന്നുവെന്നാണ് നിതിൻ ഗഡ്കരിയുടെ തുറന്നു പറച്ചിൽ. മറാത്തി ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ നാനാ പടേക്കറുമായുള്ള സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
‘‘ഭരണം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ അവിശ്വസനീയമായ വാഗ്ദാനങ്ങൾ വരെ നൽകിക്കൊള്ളാൻ ഞങ്ങൾക്ക് നിർദേശം ലഭിച്ചു. ഭരണത്തിലെത്തിയില്ലെങ്കിൽ ആ വാഗ്ദാനങ്ങളുടെ ഉത്തരവാദിത്തമില്ലല്ലൊ, എന്നാൽ പ്രശ്നമെന്തെന്നു വച്ചാൽ ജനങ്ങൾ ഞങ്ങളെ വോട്ടു ചെയ്ത് വിജയിപ്പിച്ചു. നൽകിയ വാഗ്ദാനങ്ങളെ കുറിച്ച് ജനങ്ങൾ ഇപ്പോൾ തീയതി ഉൾപ്പെടെ ഞങ്ങളെ ഒാർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനോട് വെറുതെ ചിരിച്ചു കൊടുക്കും, മുന്നോട്ടു പോവും’’ ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.
മോദി സർക്കാർ ഗിമ്മിക്കിലും പൊള്ളയായ വാഗ്ദാനങ്ങളിലുമാണ് ഭരണം കെട്ടിപ്പടുത്തതെന്നാണ് നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ തെളിയിക്കുന്നതെന്ന കുറിപ്പോടെ കോൺഗ്രസ് ട്വിറ്ററിൽ ഇത് പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇൗ വീഡിയോ പങ്കു െവച്ചു.
सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU
— Rahul Gandhi (@RahulGandhi) October 9, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
