കേന്ദ്ര സർക്കാറുമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ല; മുസ്‍ലിം ലീഗ് തനിക്കുമേൽ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി ഏതെങ്കിലും തരത്തിൽ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്രം കേരളത്തോട് വിവേചനം കാണിച്ചെങ്കിൽ മാത്രമേ അത്തരമൊരു കാര്യം ആലോചിക്കേണ്ടതുള്ളൂ എന്നും ന്യൂഡൽഹിയിൽ ‘ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച എക്പ്രസ് അഡ്ഡ പരിപാടിയിൽ സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിന് വലിയ പദ്ധതികൾ ലഭക്കേണ്ടതുണ്ട്. നികുതി വിഹിതം കൂട്ടേണ്ടതുണ്ട്. അതിനാൽ പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമരെയും കാണേണ്ടതുണ്ട്. അവരെ കാണുകയും അവർക്ക് മുന്നിൽ പദ്ധതികൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമിടയിൽ ഏകോപനമുണ്ടായേ തീരു. സഹകരണ ഫെഡറലിസമാണിവടെ. അതിൽ ഞങ്ങളുടെ പങ്ക് കിട്ടേതുണ്ട്. അതേസമയം വർഗീയ കക്ഷികളുമായി ഒരിക്കലും വിട്ടുവിഴ്ച ചെയ്തിട്ടില്ലെന്നും ബി.ജെ.പിയുടെ വർഗീയതയോട് ഏറ്റുമുട്ടാൻ കഴിയുന്ന എക പാർട്ടി കോൺഗ്രസ് ആണെന്നും ബി.ജെ.പിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിർക്കുമെന്നും സതീശൻ പറഞ്ഞു.
കേരളം വ്യത്യസ്തം
മുസ്ലിം ലീഗ് കേരളത്തിലില്ലായിരുന്നുവെങ്കിൽ ആ ഇടം ആരെടുക്കുമെന്ന് ഞാൻ തെരഞ്ഞെടുപ്പ് വേളയിൽ ചോദിച്ച ചോദ്യമാണ്. തീവ്രവാദ സംഘടനകളാകും പിന്നെ ആ ഇടത്തിലുണ്ടാകുക. ഇപ്പോൾ മതേതര നിലപാടെടുത്ത് അവർ തീവ്രവാദ സംഘടനകളെ തടയുകയാണ്. എല്ലാ മുസ്‍ം ലീഗ് സ്ഥാനാർഥികൾക്കും വൻതോതിൽ ഹിന്ദു, കൃസ്ത്യൻവോട്ടുകൾ ലഭിച്ചു. കേരളം വ്യത്യസ്തമാണ്. കേരളം മതേതരമായിരിക്കുമെന്നതിൽ താൻ പൂർണ ആത്മവിശ്വാസത്തിലാണെന്നും സതീശൻ കൂട്ടിച്ചേർത്തു. മുസ്‍ലിം ലീഗ് തനിക്ക് മേൽ ഒരു സമ്മർദവുമുണ്ടാക്കുന്നില്ല. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് 1940കളിലെ മുസ്‍ലിം ലീഗല്ല. ഇത് മതേതര നിലപാടുള്ളവരാണ്. കഴിഞ്ഞ അഞ്ചു ദശകമായി ഇവർ കോൺഗ്രസിനൊപ്പമാണ്. ഏകോപിച്ചാണ് തങ്ങൾ തീരുമാനങ്ങളെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിലും യു.ഡി.എഫ് യോഗത്തിലും എല്ലാം ചർച്ച ചെയ്താണ് സർക്കാർ തീരുമാനങ്ങളുമായി മന്നോട്ടുപോകുന്നത്. നിയമസഭാ തെഞ്ഞെടുപ്പിലും വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് തങ്ങളെടുത്തത്.
ഭൂരിപക്ഷ സമുദായക്കാർ മതേതരവാദികൾ
തെരഞ്ഞെടുപ്പ് മൂർധന്യത്തിലെത്തിയ മണിക്കൂറുകളിൽ ഭൂരിപക്ഷ സമുദായ നേതാവ് വർഗീയത പറഞ്ഞപ്പോൾ ഇത്തരത്തിൽ വർഗീയത പറയുന്നതിനോട് ഒരു വിട്ടുവിഴ്ചയുമില്ലെന്നും തങ്ങളുടെ പോക്കറ്റിൽ വോട്ടുകളുണ്ടെന്ന് കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യാനാണ് ശ്രമമെങ്കിൽ അതവിടെ വേച്ചേക്ക് എന്നുമാണ് പറഞ്ഞത്. ആ ഭൂരിപക്ഷ സമുദായത്തിന് തന്റെ മണ്ഡലത്തിൽ 52 ശതമാനംവോട്ടുണ്ടായിരുന്നു. അവർ വർഗീയതയുള്ളവരായിരുന്നുവെങ്കിൽ 25,000 -3,0000 വോട്ടിന് തന്നെ തോൽപിക്കാനാകുമായിരുന്നു.
എന്നാൽ എല്ലാവരും മതേതരവാദികളായതിനാൽ അവരെന്നെ ജയിപ്പിച്ചു. അഞ്ച് ശതമാനം പോലുമില്ലാത്ത സമുദായത്തിൽ നിന്നുള്ളവരായിരുന്നു പല മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ. എതിരാളികൾ ഭൂരിപക്ഷ സമുദായത്തിൽ നിന്നും. എന്നിട്ടും ആ മണ്ഡലങ്ങളിൽ ഭൂരിപക്ഷമുള്ള സമുദായങ്ങളെ യു.ഡി.എഫ് സ്ഥാനാർഥികൾ തോൽപിച്ചു. കേരളത്തിലെ തെഞ്ഞെടുപ്പ് ഫലം പഠനവിധേയമാക്കിയാൽ അതൊരു മാതൃകയായിരിക്കുമെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിനെതിരെ ഹേറ്റ് കാമ്പയിൻ
കോൺഗ്രസ് ന്യൂനപക്ഷത്തെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ് ‘ഹേറ്റ് കാമ്പയിൻ’ നടക്കുന്നുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ട്. അവരോട് ഒരു തരത്തിലുള്ള വിവേചനവും പാടില്ല. ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം നഷ്പ്ടപ്പെട്ടാൽ അതിന്റെ പരിണതിയെന്തായിരിക്കുമെന്ന് സതീശൻ ചോദിച്ചു. അതിനാൽ എല്ലാ സമുദായങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോൺഗ്രസിന് കഴിയുമെന്നും വർഗീയതയോട് പാർട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സതീശൻ കുട്ടിച്ചേർത്തു.

