Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പരാതിയില്ലെന്ന്​ ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പരാതിയില്ലെന്ന്​ ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ്​ ചെയ്​തതിലും പരാതിയില്ലെന്ന്​ ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത്​ വയസുകാരിയുടെ അമ്മ. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ വിവാദം കൊഴുക്കുന്നതിനിടെയാണ്​ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം. പെൺകുട്ടിയുടെ ചിതാഭസ്​മം കുടുംബം ഹരിദ്വാറിൽ വെള്ളിയാഴ്ച നിമഞ്​ജനം ചെയ്​തിരുന്നു. പൊലീസിന്‍റെ സുരക്ഷയിലാണ്​ പെൺകുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്​.

ആഗസ്റ്റ്​ നാലിനാണ്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ പുറത്ത്​ വന്നത്​. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിന്​ ശേഷമായിരുന്നു ട്വീറ്റ്​. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു​. രക്ഷിതാക്കളുടെ കണ്ണീർ ഇന്ത്യയുടെ മകൾക്ക്​ നീതി വേണമെന്ന്​ മാത്രമാണ്​ പറയുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.

തുടർന്ന്​ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസിനെ തുടർന്ന്​ ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട്​ ലോക്ക്​ ചെയ്​തിരുന്നു. ട്വിറ്ററിന്‍റെ നടപടിയെ വിമർശിച്ച്​ കഴിഞ്ഞ ദിവസം രാഹ​ുൽ ഗാന്ധി രംഗത്തെത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - We have no objection: Delhi Cantt rape victim's mother on Rahul Gandhi's tweet with their photo
Next Story