പൗരത്വപട്ടികയിലൂടെ മുഴുവൻ കുടിയേറ്റക്കാരെയും ഒഴിവാക്കാനാവില്ല -ഹിമാന്ത ശർമ
text_fieldsഗുവാഹട്ടി: അസം ദേശീയ പൗരത്വപ്പട്ടിക(എൻ.ആർ.സി) നടപ്പാക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില ുള്ള മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കാൻ കഴിയില്ലെന്ന് ബി.ജെ.പി മന്ത്രി ഹിമാന്ത ബിശ്വ ശർമ. പട്ടിക പുറത്തിറങ്ങിയാലും മഴുവൻ കുടിയേറ്റക്കാരെയും ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാൽ മുഴുവൻ രേഖകളും ഹാജരാക്കാൻ കഴിയാത്തതിനാൽ പൗരത്വ പട്ടികയിൽ ഉൾപ്പെടാതെ ചില ഇന്ത്യൻ പൗരൻമാരെങ്കിലും പുറത്താകാനും സാധ്യതയുണ്ട്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സൗത്ത് സൽമാറ, ധുബ്രി തുടങ്ങിയ സ്ഥലങ്ങളിലുള്ളതിനേക്കാൾ ഭൂമിപുത്ര ജില്ലയിൽ കുടിയേറ്റക്കാരുടെ തോത് കൂടുതലാണ്. അതുകൊണ്ടു തന്നെ ദേശീയ പൗരത്വപട്ടികയിൽ തങ്ങൾക്ക് താൽപര്യമില്ലെന്നും മുതിർന്ന നേതാവ് കൂടിയായ ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.
ബംഗ്ലാദേശികളെ പുറത്താക്കാനുള്ള പാദ-അർദ്ധ- അന്തിമ പൗരത്വ പട്ടികയല്ല ഇത്. ഇതിന് സാവകാശമുണ്ട്. ബി.ജെ.പിയുടെ ഭരണകാലത്ത് തന്നെ വേറെയും അന്തിമ പട്ടികകൾ പുറത്തിറങ്ങുമെന്നും ശർമ പറഞ്ഞു.
1951നുശേഷം ആദ്യമായി പുതുക്കുന്ന അസം ദേശീയ പൗരത്വപ്പട്ടിക ഇന്ന് ഓൺലൈനിൽ പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയിൽനിന്ന് പുറത്താകുന്നവരെ ഉടൻ വിദേശികളായി മുദ്രകുത്തില്ലെന്നും അവർക്ക് നിയമത്തിെൻറ എല്ലാ സാധ്യതകളും തേടാമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
