രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷമുണ്ട്; സഭാ സമ്മേളനം ഉടൻ വിളിക്കും -അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സഭാ സമ്മേളനം ഉടൻ വിളിക്കും. കോൺഗ്രസ് എം.എൽ.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെയാണ് ഗെഹ്ലോട്ടിൻെറ പരാമർശം.
ഗവർണർ കാൽരാജ് മിശ്രയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയത്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇരുവരും നടത്തിയതെന്നാണ് സൂചന.
തെറ്റുകൾ വരുത്തിയവരാണ് കോടതിയിലേക്ക് പോകുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ കോടതിക്ക് ഒന്നും ചെയ്യാനില്ല. എം.എൽ.എമാരുടെ രണ്ട് യോഗം കോൺഗ്രസ് വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ, പലരും ഇത് ഉപയോഗപ്പെടുത്തിയില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
