മോദി മറ്റൊരു ‘ഗാന്ധി’യെന്ന് കേന്ദ്ര മന്ത്രി ശർമ
text_fieldsന്യൂഡൽഹി: ഗാന്ധിജിക്കുശേഷം തലമുറകളെ പ്രചോദിപ്പിച്ച മറ്റൊരു ഗാന്ധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് ചർച്ച ചെയ്തുള്ള സദസ്സിലായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. ഉപ്പുസത്യഗ്രഹത്തിനിടെ ഒരു നുള്ള് ഉപ്പ് കുറുക്കിയെടുത്ത ഗാന്ധിജി തലമുറകൾക്കാണ് അതുവഴി ആവേശം പകർന്നതെന്നും നിലവിൽ പ്രധാനമന്ത്രി അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘സ്വാതന്ത്ര്യത്തിെൻറ വെളിച്ചം രാജ്യത്തെ ഒാരോരുത്തരിലുമെത്തിക്കുമെന്ന വാഗ്ദാനവുമായാണ് അദ്ദേഹം അധികാരമേറിയത്. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കലാണ് അദ്ദേഹത്തിെൻറ സ്വപ്നം. മനുഷ്യത്വത്തിനുവേണ്ടി ലോകം മുഴുക്കെ അദ്ദേഹത്തിെൻറ ചിന്തകളും സ്വപ്നങ്ങളും പ്രചരിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്- മന്ത്രി പറഞ്ഞു.
