Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെതിരെ...

കോവിഡിനെതിരെ തയാറെടുക്കാൻ​ സമയം ലഭിച്ചു; കേന്ദ്രം ഗൗരവത്തിലെടുത്തില്ലെന്ന്​ രാഹുൽ

text_fields
bookmark_border
കോവിഡിനെതിരെ തയാറെടുക്കാൻ​ സമയം ലഭിച്ചു; കേന്ദ്രം ഗൗരവത്തിലെടുത്തില്ലെന്ന്​ രാഹുൽ
cancel

ന്യൂഡല്‍ഹി: ലോകമെമ്പാടും വ്യാപിച്ച കോവിഡ്​19നെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇന്ത്യക്ക്​ ധാരാളം സമയം ലഭിച്ചിരുന്നെന്നും എന്നാൽ അത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേന്ദ്രസര്‍ക്കാർ പരാജയപ്പെ​ട്ടെന്നും കോൺഗ്ര സ്​ എം.പി രാഹുൽ ഗാന്ധി. എല്ലാ തയാറെടുപ്പുകളും നടത്താന്‍ ധാരാളം സമയം ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസർക്കാർ ഈ വിഷയം ഗൗരവമായെടുത്തില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു.

ആവശ്യത്തിന് എന്‍95 മാസ്‌കും ഗ്ലൗസും ലഭിക്കുന്നില്ലെന്ന് പരാതി അറിയിച്ചുള്ള സർക്കാർ ആശുപത്രിയിലെ ഡോക്​ടർ കാമ്​ന കക്കാറി​ന്റ കുറിപ്പ് റീട്വീറ്റ് ചെയ്താണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘‘സങ്കടം തോന്നുന്നു. ഈ സാഹചര്യം പൂര്‍ണമായും ഒഴിവാക്കാമായിരുന്നു. മുന്നൊരുക്കം നടത്താന്‍ നമുക്ക് മുന്നില്‍ സമയമുണ്ടായിരുന്നു. ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവകരമായി കാണുകയും മികച്ച തയാറെടുപ്പുകൾ നടത്തുകയും ചെയ്യണമായിരുന്നു’’ -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു .

ചൈനയിലും ഇറ്റലിയിലും കോവിഡ്​ വ്യാപിച്ച സാഹചര്യത്തിൽ സര്‍ജിക്കല്‍ മാസ്‌ക്, വ​െൻറിലേറ്റര്‍ എന്നിവയുടെ കയറ്റുമതി നിർത്താൻ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അരോപിച്ചിരുന്നു.

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 10 ആയി. 500ലേറെ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. രോഗികൾ വർധിക്കുന്നതിനനുസരിച്ച്​ ആശുപത്രി സൗകര്യങ്ങളില്ലെന്ന്​ ആരോപണം ഉയരുന്നുണ്ട്​. മാസ്​ക്​, ഗ്ലൗസ്​ എന്നിവക്ക്​ ദൗർലഭ്യമുണ്ടാകില്ലെന്ന്​ സർക്കാർ പറയുന്നുണ്ടെങ്കിലും പല ഭാഗത്തും ഇവ ലഭിക്കാനില്ലെന്ന്​ റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirus#Covid19Rahul Gandhi
News Summary - We had time to prepare, this is sad, says Rahul Gandhi - India news
Next Story