അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്ന വയറോടെ– ജവാെൻറ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsശ്രീനഗര്‍:അതിർത്തിയിൽ കൊടുംശൈത്യത്തെ മറന്ന് രാജ്യസുരക്ഷക്കായി കാവല്‍നില്‍ക്കുന്ന ജവാമാർക്ക് ലഭിക്കുന്നത് അരവയർ നിറകാനുള്ള ഭക്ഷണം. ‘‘ഞങ്ങൾ വിശന്ന വയറോടെയാണ് ഉറങ്ങാൻ കിടക്കുന്നത്’’– പട്ടിണികിടന്ന് രാജ്യത്തിന് കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ബി.എസ്.എഫ് ജവാനായ ടി.ബി യാദവാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
നാലു മിനിറ്റ് ദൈർഷ്യമുള്ള മൂന്നു വീഡിയോകളിലൂടെയാണ് ജമ്മു അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻ തങ്ങളുടെ ‘‘അരവയർ ഭക്ഷണക്രമത്തെ’’ കുറിച്ച് വിശദമാക്കുന്നത്. ‘‘ മൂന്നുനേരവും ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണ്. അതിെൻറ നിലവാരമാണെങ്കില്‍ വളരെ മോശം'. യുദ്ധഭൂമിയിലെ ജവാൻമാർക്ക് മോശം പരിചരണമാണ് ലഭിക്കുന്നനതെന്നും 29 ബറ്റാലിയൻ അംഗമായ തേജ് ബഹാദുർ യാദവ് വീഡിയോയില്‍ പറയുന്നു.
'പ്രാതലത്തിന് ഒരു പൊറാട്ടയും ചായയുമാണ് കിട്ടുന്നത്. പൊറോട്ട കഴിക്കാൻ അച്ചാറോ പച്ചക്കറി വിഭവങ്ങളോ പോലുമില്ല. ഉച്ചക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം കിട്ടുന്ന പരിപ്പ് കറിയിൽ ഉപ്പും മഞ്ഞളും മാത്രം. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം. ചപ്പാത്തിയുടെ ഗുണനിലവാരം വളരെ മോശം. ഇതാണ് ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിെൻറ നിലവാരം’’– വീഡിയോയിൽ ഭക്ഷണങ്ങൾ കാണിച്ച് യാദവ് വെളിപ്പെടുത്തുന്നു.
മോശം കാലാവസ്ഥയിലും 11 മണിക്കൂറോളം കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുക? ചിലപ്പോള്‍ രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും യാദവ് പറയുന്നു.
മാധ്യമങ്ങൾക്കോ മന്ത്രിമാർക്കോ പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് ഞങ്ങൾ എങ്ങനെ കഴിയുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ അവസ്ഥ ഇപ്പോഴും വളരെ മോശമാണ്. ഉദ്യോഗസ്ഥർ ഞങ്ങളോടു കാണിക്കുന്ന മോശം പെരുമാറ്റമാണ് ഇൗ വിഡിയോകളിലൂടെ കാണിക്കുന്നത്. സർക്കാറിനെയോ മറ്റു സംവിധാനങ്ങളെയോ കുറ്റം പറയുന്നില്ല. കാരണം ഭാരത സർക്കാർ ജവാൻമാർക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നുണ്ട്. പക്ഷേ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ അവരുടെ ലാഭത്തിനുവേണ്ടി കടത്തുകയാണ്.
അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണം. വിഡിയോ മാധ്യമങ്ങൾ പ്രചരിപ്പിക്കണശമന്നും ജവാൻമാർ ഏങ്ങനെ ജീവിക്കുന്നുവെന്ന് അറിയണമെന്നും’’– യാദവ് വിഡിയോയിലൂടെ യാദവ് ആവശ്യപ്പെടുന്നു.
ജവാെൻറ ഫേസ്ക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബി.എസ്.എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിയിട്ടുണ്ടെന്നും ബി.എസ്.എഫ് ട്വിറ്ററിലൂടെ അറിയിച്ചു.
BSF is highly sensitive to the welfare of tps.Individual aberrations,if any,are enquired into.A senior officer has already rchd the location https://t.co/3fH7qZdV5P
— BSF (@BSF_India) January 9, 2017
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
