Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmers protest SC to hear on jan. 11
cancel
Homechevron_rightNewschevron_rightIndiachevron_rightവിവാദ കാർഷിക നിയമങ്ങൾ:...

വിവാദ കാർഷിക നിയമങ്ങൾ: ജനു. 11ന്​ പരിഗണിക്കുമെന്ന്​ സുപ്രീം കോടതി

text_fields
bookmark_border

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യം മുഴുക്കെ പ്രതിഷേധം കനത്തിട്ടും കേന്ദ്ര സർക്കാർ നിഷേധ നിലപാട്​​ തുടരുന്നതിനിടെ ജനുവരി 11ന്​ പരാതികൾ പരിഗണിക്കാൻ സുപ്രീം കോടതി. നിയമങ്ങൾക്കെതിരെ നൽകിയ പരാതികളാണ്​ ചീഫ്​ ജസ്​റ്റീസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ അടുത്ത ആഴ്​ച പരിഗണിക്കുക.

സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്ന്​ കോടതി കുറ്റപ്പെടുത്തി. ആരോഗ്യകരമായ ചർച്ചകൾ തുടരുകയാണെന്ന്​ കേന്ദ്രം മറുപടിയും നൽകി.

വൈകാതെ കക്ഷികൾ തമ്മിൽ ധാരണയി​െലത്തുമെന്ന്​ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചു. വിഷയത്തിൽ പ്രതികരണം കോടതിക്കു മുമ്പാകെ സമർപിക്കുന്നത്​ കർഷകരും കേന്ദ്രവും തമ്മിലെ മധ്യസ്​ഥ ചർച്ചകൾ പാതിവഴിയിൽ അവസാനിപ്പിക്കുമെന്നും പറഞ്ഞു. ജനുവരി എട്ടിന്​ പരിഗണിക്കരുതെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു.

ഇതോടെയാണ്​ കേസുകൾ ജനുവരി 11ന്​ തിങ്കളാഴ്​ച പരിഗണിക്കാമെന്ന്​ കോടതി വ്യക്​തമാക്കിയത്​.

കഴിഞ്ഞ തിങ്കളാഴ്​ചയും കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടന്നെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്നും താങ്ങുവില ഉറപ്പാക്കില്ലെന്നുമുള്ള കേന്ദ്ര നിലപാടിൽ തട്ടി പരാജയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCfarm law
Next Story