Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമനഗരയിൽ ക്രിസ്​തു...

രാമനഗരയിൽ ക്രിസ്​തു പ്രതിമ സ്​ഥാപിക്കുന്നതിനെതിരെ സംഘ്​പരിവാർ പ്രതിഷേധം

text_fields
bookmark_border

ബംഗളൂരു: രാമനഗര കനക്​പുരയിൽ ​യേശുക്രിസ്​തുവി​​െൻറ പ്രതിമ സ്​ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്​പരി വാർ സംഘടനകൾ. കനക്​പുരയിൽ ​തിങ്കളാഴ്​ച ‘കനകപുര ചലോ’ എന്ന പേരിൽ ഹിന്ദു ജാഗരൺ വേദികെ സംഘടിപ്പിച്ച പ്രതിഷേധ റാലി യിൽ നൂറുകണക്കിന്​ ആർ.എസ്​.എസ്​, വി.എച്ച്​.പി, ബി.ജെ.പി പ്രവർത്തകരും പ​െങ്കടുത്തു. രാമനഗര അയ്യപ്പക്ഷേത്ര പരിസരത്ത ുനിന്ന്​ തഹസിൽദാർ ഒാഫിസിലേക്കാണ്​ റാലി സംഘടിപ്പിച്ചത്​.

ആർ.എസ്​.എസ്​ നേതാവ്​ കല്ലട്​ക്ക പ്രഭാകർ റാലി ഉദ് ​ഘാടനം ചെയ്​തു. കനക്​പുര എം.എൽ.എയും കോൺഗ്രസ്​ നേതാവുമായ ഡി.കെ. ശിവകുമാറിനെ വിമർശിച്ച അദ്ദേഹം, കർണാടകയിലുള്ളത്​ കോൺഗ്രസ്​ സർക്കാറല്ലെന്നത്​ ഒാർമവേണമെന്ന്​ പറഞ്ഞു. മദർ തെ​േരസയെ ദൈവമാക്കാനാണ്​ കോൺഗ്രസ്​ ആഗ്രഹിക്കുന്നത്​. രാജ്യത്തെ ഹിന്ദുക്കളുടെ ഭൂമിയിലാണ്​ പള്ളികളും ചർച്ചുകളും പണിതിട്ടുള്ളത്​. ഹിന്ദുക്കളുടെ ഒൗദാര്യത്തെ ദൗർബല്യമായി കാണരുത്​. പണവും ഭൂമിയും നൽകി ആളുകളെ മതംമാറ്റുകയാണ്​. ഇത്​ കൃഷ്​ണ​​െൻറ നാടാ​െണന്നും യേശുക്രിസ്​തുവി​​െൻറയല്ലെന്നും കല്ലട്​ക്ക പ്രഭാകർ ഭട്ട്​ പറഞ്ഞു.

കനകപുര ഹരൊബെലെ ഗ്രാമത്തില്‍ യേശു പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മേച്ചില്‍സ്ഥലമാണെന്നും സ്ഥലം അനുവദിച്ചകാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കുകയാണെന്നും നേരത്തേ റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞിരുന്നു. പ്രതിമ നിര്‍മിക്കുന്ന ഹരൊബെലെ കപലബെട്ട വികസന ട്രസ്​റ്റിന് രാമനഗര ജില്ല ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിമ നിര്‍മിക്കാനുള്ള പത്തേക്കര്‍ സ്ഥലം ശിവകുമാര്‍ ട്രസ്​റ്റിന് വാങ്ങിക്കൊടുത്തിരുന്നു. 13 പടികള്‍ ഉള്‍പ്പെടെ 114 അടി ഉയരത്തിലുള്ളതാണ്​ പ്രതിമ. ഇത്​ യാഥാര്‍ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നാകും കനകപുരയിലേത്. സംഘ്​പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്​ രാമനഗരയിൽ വൻ പൊലീസ്​ സന്നാഹം ഒരുക്കിയിരുന്നു.


നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്​ ശിവകുമാര്‍
ബംഗളൂരു: പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട്​ നിയമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്ന്​ സ്​ഥലം എം.എൽ.എ ഡി.കെ. ശിവകുമാർ. പ്രഭാകര്‍ ഭട്ടിനോ മുഖ്യമന്ത്രിക്കോ ആര്‍ക്കു വേണമെങ്കിലും പ്രതിമ നിര്‍മിക്കുന്ന സ്ഥലംപോയി പരിശോധിക്കാം. മുൻ സര്‍ക്കാറില്‍ താന്‍ സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ ബാലഗംഗാധരനാഥ സ്വാമിയുടെ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ശിവകുമാരസ്വാമിയുടെ പ്രതിമക്ക്​ അനുമതി നല്‍കിയിരുന്ന കാര്യവും ശിവകുമാര്‍ പറഞ്ഞു. മാഗഡി താലൂക്കിലെ വീരപുരയിലാണ് ശിവകുമാരസ്വാമിയുടെ പ്രതിമ അനുവദിച്ചത്. ബാലഗംഗാധര​െ​ൻറ പ്രതിമ നിര്‍മിക്കുന്നത്. 400 വര്‍ഷത്തോളമായി ക്രിസ്​ത്യൻ സമൂഹം ഇവിടെ ജീവിച്ചുവരുന്നുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskarnatakaVHP
News Summary - 'We don't want Jesus statue': RSS, VHP protest against proposed statue in Karnataka
Next Story