Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭേദഗതി ഞങ്ങൾക്ക്​ വേണ്ട, നിയമങ്ങൾ പിൻവലിക്കണം; സമരം തുടരും -കർഷകർ

text_fields
bookmark_border
കർഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമർ
ഭേദഗതി ഞങ്ങൾക്ക്​ വേണ്ട, നിയമങ്ങൾ പിൻവലിക്കണം; സമരം തുടരും -കർഷകർ
cancel

ന്യൂഡൽഹി: കർഷക ദ്രോഹപരമായ നിയമങ്ങൾ പിൻവലിക്കലല്ലാതെ സമരത്തിന്​ പരിഹാരമില്ലെന്ന്​ കർഷകർ. വ്യാഴാഴ്​ച കേന്ദ്രസർക്കാറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ച പരാജയ​പ്പെട്ടതിനുപിന്നാലെ മാധ്യമങ്ങളോടാണ്​ കർഷകനേതാക്കൾ നിലപാട്​ വ്യക്​തമാക്കിയത്​.

'നിയമം ഭേദഗതി ചെയ്യുമെന്നാണ്​ സർക്കാർ പറയുന്നത്​. ഞങ്ങൾക്ക്​ ഭേദഗതി ആവശ്യമില്ല. മൂന്ന്​ നിയമങ്ങളും പൂർണമായും പിൻവലിക്കുകയാണ്​ വേണ്ടത്​. താങ്ങുവില യഥാർഥ രൂപത്തിൽ നടപ്പാക്കണം' -കർഷക നേതാവ് ബൽ‌ദേവ് സിങ്​ സിർസ​ പറഞ്ഞു. ചർച്ചക്കിടെ സർക്കാർ നൽകിയ ഭക്ഷണമോ, ചായയോ കഴിക്കാൻ പോലും 40ഓളം വരുന്ന സമര നേതാക്കൾ കൂട്ടാക്കിയിരുന്നില്ല.

അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമർ വീണ്ടും രംഗത്തെത്തി. 'സർക്കാർ ചർച്ച തുടരും. പ്രശ്​നങ്ങൾക്ക്​ തീർച്ചയായും പരിഹാരം കാണും. സമരം കാരണം ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ കർഷകരോട്​ ഞാൻ അഭ്യർത്ഥിക്കുകയാണ്​ -മന്ത്രി നരേന്ദ്ര സിങ്​ തോമർ മാധ്യമങ്ങളോട്​ പറഞ്ഞു. കാര്യങ്ങൾ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത കൈവന്നതായും ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ പരിഹാരം കാണുമെന്നും വാണിജ്യ വ്യവസായ മന്ത്രി സോം പ്രകാശ് പറഞ്ഞു. അതേ ദിവസം തന്നെ പ്രക്ഷോഭം അവസാനിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്​തമാക്കി.

അതിനിടെ, ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡൽഹി അതിർത്തികളിൽ കർഷകസമരം തുടരും. വെള്ളിയാഴ്ച കർഷക സംഘടനാ പ്രതിനിധികൾ യോഗം ചേർന്ന് സാഹചര്യങ്ങൾ ചർച്ച ചെയ്യും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story