റഫാൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്ന് ബാലാകോട്ട് തകർക്കാമായിരുന്നു -രാജ്നാഥ് സിങ്
text_fieldsതാനെ: ഇന്ത്യ നേരത്തെ റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയിരുന്നെങ്കിൽ അതിർത്തിക്കുള്ളിൽ നിന്നു തന്നെ പാകിസ്താനിലെ ബാലാകോട്ട് തീവ്രവാദി ക്യാമ്പുകൾ തകർക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാൽ വിമാനമുണ്ടായിരുന്നെങ്കിൽ വ്യോമസേനക്ക് പാക് അതിർത്തി ലംഘിച്ച് ബാലാകോട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലായിരുന്നു. രാജ്യത്ത് നിന്നുകൊണ്ട് തന്നെ പാകിസ്താനിലെ ഭീകരക്യാമ്പുകൾ തകർക്കാമായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. യുദ്ധവിമാനങ്ങൾ രാജ്യത്തിെൻറ സ്വരക്ഷയാണ്. അല്ലാതെ ആക്രമണം നടത്താൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് രാജ്നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്ക് കൈമാറിയ റഫാൽ വിമാനത്തിൽ ശസ്ത്ര പൂജ നടത്തിയത് വിശ്വാസപ്രകാരമാണ്. ഓം എന്നത് ഒരിക്കലും അവസാനിക്കാത്ത വിശ്വം എന്നതാണെന്നും രാജ്നാഥ് വിശദീകരിച്ചു.
