Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങൾ 'ഇന്ത്യ ഫസ്റ്റ്' എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു- മോദി

text_fields
bookmark_border
modi
cancel

ചെന്നൈ: കേന്ദ്രസർക്കാർ ഇന്ത്യ ഫസ്റ്റ് എന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന്‍റെ ഊർജ വിതരണത്തെ ബാധിച്ചു. ഞങ്ങൾ ഇന്ത്യ ഫസ്റ്റ് എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ രാവും പകലും പണിയെടുക്കുന്നു. ഞങ്ങളത് തുടരുക തന്നെ ചെയ്യും '- അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാടിലെ പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ വ്യാജവാർത്തകൾക്ക് ഇരയാകരുതെന്നും ഇന്ത്യക്കാരുടെ താൽപര്യങ്ങളാണ് സർക്കാർ എല്ലാറ്റിനും ഉപരിയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ വികസനം എന്നാൽ ഇന്ത്യയുടെ വികസനമാണെന്നും കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലെ ജനങ്ങളോടും അവരുടെ ക്ഷേമത്തോടും പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.

കേരളാ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു. പശ്ചമിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസും ഇടത് പാർട്ടികളും പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളിൽ പ്രവാസികളുടെ കുടുംബങ്ങൾ വിശ്വസിക്കരുതെന്ന് എറണാകുളത്ത് നടന്ന പരിപാടിയിൽ മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We believe in India-First ideology- Modi
Next Story