Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഈ കർഷക ദിനത്തിൽ...

'ഈ കർഷക ദിനത്തിൽ പെരുവഴിയിലാണ്​ ഞങ്ങൾ'

text_fields
bookmark_border
farmers protest
cancel
camera_alt

രാ​കേ​ഷ് ടി​ക്കാ​യ​ത്ത് ഗാ​സി​പൂ​ർ അ​തി​ർ​ത്തി​യി​ൽ അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം

ഗാ​സി​പു​ർ: 'വി​ള​ക​ൾ ന​ഷ്​​ട​മി​ല്ലാ​തെ വി​റ്റ്​ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ട്രാ​ക്​​ട​റോ​ടി​ച്ച്​ വ​ന്ന​താ​ണ്​ ഞ​ങ്ങ​ൾ. മൂ​ന്നു​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കും അ​ന്ത്യം കു​റി​ക്കാ​തെ മ​ട​ങ്ങി​യി​ട്ട്​ കാ​ര്യ​മി​ല്ല. ഇ​ത്​ മ​ന​സ്സി​ലാ​ക്കി​യി​ട്ടും തി​രി​യാ​ത്ത മ​ട്ടി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തു​കൊ​ണ്ടാ​ണ്​ ഈ ​ക​ർ​ഷ​ക ദി​ന​ത്തി​ൽ പെ​രു​വ​ഴി​യി​ൽ ക​ഴി​േ​യ​ണ്ടി വ​ന്ന​ത്​' - ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്​ ഗാ​സി​പു​ർ അ​തി​ർ​ത്തി​യി​ലെ സ​മ​ര​ഭൂ​മി​യി​ൽ 'മാ​ധ്യ​മ'​ത്തോ​ടു പ​റ​ഞ്ഞു. ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​നെ ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​രു​ത്തു​റ്റ പ്ര​സ്​​ഥാ​ന​മാ​ക്കി മാ​റ്റി​യ ക​ർ​ഷ​ക നേ​താ​വ്​ മ​ഹേ​ന്ദ്ര സി​ങ്​​ ടി​ക്കാ​യ​ത്തി​െൻറ ഇ​ള​യ മ​ക​നാ​ണ്​ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്.​

ഒ​ടു​വി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ലും ഞ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഒ​രു വാ​ക്കു​മി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ അ​ത്​ മ​ട​ക്കേ​ണ്ടി വ​രു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മെ​ന്താ​ണ്​ എ​ന്ന​റി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. അ​തു​ പ​റ​യാ​ന​ല്ലാ​തെ ഇ​നി ച​ർ​ച്ച​ക്ക്​ വി​ളി​ച്ചി​ട്ട്​ കാ​ര്യ​മി​ല്ല.

3000 രൂ​പ​ക്ക്​ വി​റ്റി​രു​ന്ന വി​ള 1500 രൂ​പ​ക്കാ​ണി​പ്പോ​ൾ വി​ൽ​ക്കു​ന്ന​ത്. ഡീ​സ​ലി​െൻറ​യും വൈ​ദ്യു​തി​യു​ടെ​യും എ​ല്ലാം നി​ര​ക്ക്​ ഇ​ര​ട്ടി​യി​ലേ​റെ കൂ​ടി. ചെ​ല​വ്​ ഇ​ര​ട്ടി​യാ​കു​േ​മ്പാ​ൾ വി​ല പ​കു​തി​യാ​കു​ന്ന​ത്​ എ​ന്തു ക​ണ​ക്കാ​ണെ​ന്ന്​ സ​ർ​ക്കാ​ർ പ​റ​യ​ണം. കാ​ശ്​ കൊ​ടു​ത്ത്​ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന്​ ക​ർ​ഷ​ക​രാ​ണെ​ന്നു​ പ​റ​ഞ്ഞ്​ റാ​ലി ന​ട​ത്തി ഈ ​സ​മ​ര​ത്തെ തോ​ൽ​പി​ക്കാ​നാ​വി​ല്ല.

വി​വാ​ദ നി​യ​മ​ങ്ങ​ൾ​ക്ക്​ പു​റ​മെ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. 10 വ​ർ​ഷം ക​ഴി​ഞ്ഞ​വ​ർ ട്രാ​ക്​​ട​റോ​ടി​ക്ക​രു​തെ​ന്ന്​ പ​റ​യു​ന്നു. പ​ഴ​യ ജ​ന​റേ​റ്റ​റു​ക​ളും പ​മ്പി​ങ്​​ സെ​റ്റു​ക​ളു​മൊ​ക്കെ മാ​റ്റി പു​തി​യ​ത്​ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി​യി​ൽ നി​ന്ന്​ ക​ർ​ഷ​ക​രെ പി​ന്മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ​തെ​ല്ലാം. അ​തി​നാ​ൽ, കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു​ പോ​ക​ണ​മെ​ങ്കി​ൽ ന​ടു​റോ​ഡി​ലി​രു​ന്നേ പ​റ്റൂ​വെ​ന്ന്​ ടി​ക്കാ​യ​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - ‘We are on the road on this Farmer’s Day’
Next Story