ഞങ്ങൾ ഇക്കാര്യത്തിൽ വളരെ സുതാര്യമാണ് -ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം ഒരു തരത്തിലും തടസ്സപ്പെടുത്താൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. വളരെ സുതാര്യമായാണ് ജഡ്ജിമാരെ നിയമിക്കുന്നത്. ദേശീയ തലത്തിൽ തന്നെ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ചർച്ചവിഷയമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. ''ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ തടസ്സപ്പെടുത്തരുത്. കൊളീജിയത്തെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ. നമ്മുടെത് വളരെ സുതാര്യമായ വ്യവസ്ഥയാണ്.''-ജസ്റ്റിസുമാരായ എം.ആർ ഷായും സി.ടി. രവികുമാറും പറഞ്ഞു.
ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 2018ലെ സുപ്രീംകോടതി കൊളിജിയം യോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയ പശ്ചാത്തലത്തിലാണ് അഞ്ജലി സുപ്രീംകോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹരജിക്കാരിക്ക് വേണ്ടി ഹാജരായത്. കൊളീജിയത്തിന്റെ തീരുമാനങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമില്ലേയെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ചോദ്യം.വിവരാവകാശ നിയമം മൗലികാവകാശമാണെന്നായിരുന്നു കോടതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

