Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ തോൽവി:...

തെരഞ്ഞെടുപ്പ്​ തോൽവി: ജനവിധി മാനിക്കുന്നുവെന്ന്​ ആദിത്യനാഥ്​ 

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ തോൽവി: ജനവിധി മാനിക്കുന്നുവെന്ന്​ ആദിത്യനാഥ്​ 
cancel

ഗോരഖ്​പൂർ: ഉത്തർപ്രദേശി​ലെ ഗോരഖ്​പുർ, ഫുൽപുർ ലോക്​സഭാ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി അപ്രതീക്ഷിതമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. തെരഞ്ഞെടുപ്പിൽ ജനവിധി മാനിക്കുന്നു. ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല. വൻ ഭൂരിപക്ഷത്തിൽ പാർട്ടി നിലനിർത്തിയിരുന്ന മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ്​ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ എസ്​.പി^  ബി.എസ്​.പി കൂട്ടുകെട്ടിനെ ചെറുതായി കണ്ടു. ​അമിത ആത്​മവിശ്വാസ്വം പരാജയത്തിനു വഴിവെച്ചെന്നും യോഗി മാധ്യമങ്ങളോടു പറഞ്ഞു. 
വിജയിച്ച സ്ഥാനാർഥികൾക്ക്​ അഭിനന്ദങ്ങൾ അറിയിച്ച യോഗി ബി.എസ്​.പി^ എസ്​.പി ഒന്നിക്കുകയാണുണ്ടായതെന്നും ഇൗ സഖ്യം വികസനത്തിനു വേണ്ടിയല്ല പ്രവർത്തിക്കുകയെന്നും വിമർശിച്ചു. ബി.ജെ.പിയുടെ ജനോപകാരപ്രദമായ നടപടികൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

1998 മുതൽ തുടർച്ചയായ അഞ്ചു തവണ യോഗി ആദിത്യനാഥ്​ വിജയിച്ച മണ്ഡലമാണ്​ ഗോരഖ്​പൂർ. 2014 ൽ മൂന്നുലക്ഷത്തിലേറെ വോട്ടി​​​​​​​​​​​​​െൻറ ഭൂരിപക്ഷത്തിലാണ്​ യോഗി വിജയിച്ചത്​. ഗോരഖ്​നാഥ്​ ക്ഷേത്രത്തിലെ മുഖ്യ പ​ുരോഹിതൻ കൂടിയാണ്​ ആദിത്യനാഥ്​. ഫുൽപൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഉപമുഖ്യമന്ത്രി കേശവ പ്രസാദ്​ മൗര്യ മൂന്നുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ വിജയിച്ചിരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bye electionVERDICTYogi Adityanath
News Summary - We accept the verdict of the people- Yogi Adithyanath- India news
Next Story