Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കേസുകൾ...

കോവിഡ്​ കേസുകൾ മറച്ചുവെക്കാതെ വൈറസിനെതിരെ പേരാടൂ -മമതയോട്​ നഖ്​വി

text_fields
bookmark_border
mukhtar-abbas-naqvi
cancel

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസിനെതിരെ പോരാടുന്നതിന് പകരം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും സര്‍ക്കാരും ചേര്‍ന്ന് സംസ്ഥാനത്തെ കൊറോണ വൈറസ്​ സാഹചര്യങ്ങള്‍ മറച്ചുവെക്കുകയാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്​വി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മറച്ചുവെക്കരുത്. വൈറസിനെതിരെ പോരാടുകയാണ് വേണ്ടത്. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാൽ, വൈറസിനെതിരെ പേരാടുന്നതിന്​ പകരം അവര്‍ അതി​​െൻറ പ്രത്യാഘാതങ്ങൾ മറച്ചുവെക്കുകയാണ്​ ചെയ്യുന്നത്​. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രതയില്ലെന്ന കാര്യമാണ്​​ ബംഗാൾ സർക്കാരി​​െൻറ നിലവിലെ മനോഭാവം പ്രതിഫലിപ്പിക്കുന്നത്​- നഖ്​വി വാർത്ത ഏജൻസിയോട്​ പറഞ്ഞു.  

ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. കൊറോണക്കെതിരേ ഒരുമിച്ച് പോരാടേണ്ട സമയമാണ്. എന്നാല്‍, നിങ്ങളുടെ ശ്രമം കേന്ദ്രത്തിനെതിരാണ്. ഇന്ന് മുന്‍ഗണന നല്‍കേണ്ടത് കൊറോണയെ തുരത്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്​തമായ നേതൃത്വത്തിൽ രാജ്യത്തെ ഒാരോ പൗരനും കോവിഡ്​ 19ന്​ എതിരെ പോരാടുകയാണെന്നും നഖ്​വി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas Naqviwest bengalcovid 19
News Summary - WB govt focused on hiding COVID-19 situation instead of combating it Naqvi-india news
Next Story