Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തി​ന്​​ സഹായം...

കേരളത്തി​ന്​​ സഹായം നൽകണം:​ രാഹുൽ കേന്ദ്രമന്ത്രിമാർക്ക്​​ കത്ത്​ നൽകി

text_fields
bookmark_border
കേരളത്തി​ന്​​ സഹായം നൽകണം:​ രാഹുൽ കേന്ദ്രമന്ത്രിമാർക്ക്​​ കത്ത്​ നൽകി
cancel

ന്യൂഡൽഹി: പ്രളയത്തിലും ഉരുൾപൊട്ടലിലും നാശം വിതച്ച കേരളത്തി​ൻെറ പുനർനിർമാണത്തിന്​ സഹായം നൽകണമെന്നവശ്യപ്പെ ട്ട്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിമാർക്ക്​ കത്ത്​ നൽകി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ്​ ത ോമർ, ഹർഷ വർദ്ധൻ, നിതിൻ ഗഡ്​കരി എന്നിവർക്കാണ്​ കത്ത്​ നൽകിയത്​.

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത് തിൽ കേന്ദ്രസഹായം നൽകണമെന്നും കെടുതിനേരിട്ട കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ വേണമെന്നുമാണ്​ രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

വയനാട്​ എം.പിയായ രാഹുൽ ഗാന്ധി ഇന്ന്​ മണ്ഡലം​ സന്ദർശനത്തിനെത്തും. 12.15ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ റോ​ഡ് മാ​ര്‍ഗമാണ്​ വ​യ​നാ​ട്ടി​ലെത്തുക. ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക് മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ ചു​ങ്കം സ​​െൻറ്​ തോ​മ​സ് പ​ള്ളി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ റി​ലീ​ഫ് വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ര്‍വ​ഹി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഐ.​എ​ന്‍.​ടി.​യു.​സി നേ​താ​വ് യേ​ശു​ദാ​സി​​​െൻറ വീ​ട് സ​ന്ദ​ര്‍ശി​ച്ച ശേഷം ത​വി​ഞ്ഞാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​ക​ളിലെത്തും. വൈ​കീ​ട്ട് 4.30ന് ​തൊ​ണ്ട​ര്‍നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ക്കി​യാ​ട് ഹി​ല്‍ഫെ​യ്‌​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​രും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന യോ​ഗ​ത്തി​ല്‍ രാഹുൽ പ​ങ്കെ​ടു​ക്കും. ശേഷം എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ചോ​മാ​ടി കോ​ള​നി​ സന്ദർളിച്ച്​ രാ​ത്രി മാ​ന​ന്ത​വാ​ടി ഫോ​റ​സ്​​റ്റ്​ ​െഗ​സ്​​റ്റ്​ ഹൗ​സി​ല്‍ വി​ശ്ര​മത്തിനായി പോകും. ബുധനാഴ്​ചയും രാഹുൽ വയനാട്ടിൽ തങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsindia newsUnion MinistersMP Rahul Gandhi
News Summary - Wayanad MP Rahul Gandhi has written to Union Ministers -India news
Next Story