വയനാട്ടിൽനിന്ന് പുറപ്പെട്ട ബസ് ശ്രീരംഗപട്ടണയിൽ കത്തിനശിച്ചു
text_fieldsബംഗളൂരു: വയനാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യബസിന് ഒാടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഡ ്രൈവറുടെ ഇടപെടൽകാരണം യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആളപായമില്ല. ബസ് പൂർണമായി കത്തിനശിച്ചു. മൈസൂരു-ബംഗളൂരു ഹൈവേയില്‍ ശ്രീരംഗപട്ടണക്ക് സമീപം കണങ്കൂരിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ട് കാരണം എന്‍ജിനില്‍ തീപടരുകയായിരുന്നുവെന്ന് ശ്രീരംഗപട്ടണ റൂറൽ എസ്.െഎ അറിയിച്ചു. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാല്‍ വൻ അപകടം ഒഴിവായി. യാത്രക്കാര്‍ ഇറങ്ങി നിമിഷങ്ങൾക്കകം ബസ് പൂര്‍ണമായും കത്തിനശിച്ചു.
30 യാത്രക്കാരുണ്ടായിരുന്നു. ലഗേജുകള്‍ കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ശ്രീരംഗപട്ടണ റൂറൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
