Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്രിപുരയിലിപ്പോൾ ആഹ്ളാദത്തിരമാല: ആൾകൂട്ട കൊലപാതകത്തിൽ ബിപ്ലവ്
text_fieldsbookmark_border
അഗർത്തല: വിവാദ പ്രസ്താവനകളിലൂടെ ബി.ജെ.പിയെ പുലിവാലു പിടിപ്പിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും രംഗത്ത്. ത്രിപുരയിലടക്കം നടന്ന ആൾകൂട്ട കൊലപാതകത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ബിപ്ലബിന്റെ വിവാദ പരാമർശം.
ഇപ്പോൾ ത്രിപുരയിലെങ്ങും ആഹ്ളാദത്തിരമാലകളാണ്. നിങ്ങൾക്കും ആ സന്തോഷം ആസ്വദിക്കാം. ഞാനെത്രമാത്രം സന്തോഷവാനാണെന്ന് എന്‍റെ മുഖത്തേക്ക് നോക്കൂ. ഇത് ജനങ്ങളുടെ സർക്കാറാണ് എന്നുമായിരുന്നു ബിപ്ലബിന്റെ പ്രതികരണം. അഗർത്തലയിലെ വിമാനത്താവളത്തിന്‍റെ പേര് മാറ്റിയ ചടങ്ങിൽ പങ്കെടുക്കവെയാണ് പരാമർശം.
കഴിഞ്ഞദിവസം ത്രിപുരയിലുണ്ടായ ആൾകൂട്ട ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
