ജലക്ഷാമം: ജില്ലകളെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണം –കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: ജൂണിലുണ്ടായ കടുത്ത ജലക്ഷാമത്തിൽ കൃഷിപ്പണി മുടങ്ങിയ ജില്ലകളെ ഉടൻ വരൾ ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നും സാഹചര്യം നേരിടുന്നതിന് ദേശീയ പദ്ധ തി തയാറാക്കണമെന്നും സംയുക്ത കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷ ൻ കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമത്തെ തുടർന്ന് വലിയ വിഭാഗം ജനങ്ങൾ പലായന ത്തിെൻറ വക്കിലാെണന്ന് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് വി.എം. സിങ് പറഞ്ഞു.
വെള്ളത്തിനുവേണ്ടി പലയിടത്തും സംഘർഷങ്ങൾ ഉണ്ടാകുന്നതായും അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊല്ലയും വ്യക്തമാക്കി. വെള്ളിയാഴ്ച വരെയുള്ള കണക്കു പ്രകാരം നെൽകൃഷിയിൽ 32 ശതമാനത്തിെൻറ കുറവും ധാന്യങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയിൽ യഥാക്രമം 49 ശതമാനത്തിെൻറയും 53 ശതമാനത്തിെൻറയും കുറവുണ്ടായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ജലസേചന പദ്ധതികളില്ലാത്ത കൃഷിഭൂമിയിലെ കൃഷിനാശത്തിന് ഏക്കറിന് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിപ്രകാരം വരൾച്ച നേരിടുന്നതിെൻറ സുപ്രധാന ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രസർക്കാറിന് ഒളിച്ചോടാൻ കഴിയില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
ആറു കർഷകർ കൊല്ലപ്പെട്ട മന്ദ്സൗർ െവടിവെപ്പിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് വഞ്ചനയാണ് കാണിക്കുന്നതെന്ന് വി.എം. സിങ് പറഞ്ഞു. പൊലീസുകാർ സ്വയരക്ഷക്കുവേണ്ടിയാണ് വെടിവെച്ചതെന്നാണ് മുഖ്യമന്ത്രി കമൽനാഥ് നിയമസഭയിൽ പറഞ്ഞത്. ഈ വിഷയം ചർച്ച ചെയ്യാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് കമൽനാഥിനും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കത്തെഴുതിയെന്നും സിങ് പറഞ്ഞു. ശനിയാഴ്ച ഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിൽ കർഷക നേതാക്കളായ അയ്യാക്കണ്ണ്, രാജു ഷെട്ടി തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
