കൂടുതൽ ഡാമുകൾക്ക് ജലകമീഷൻ ശിപാർശ
text_fieldsന്യൂഡൽഹി: പമ്പ, അച്ചൻകോവിൽ, പെരിയാർ നദികളിൽ കൂടുതൽ ഡാം നിർമിച്ച് പ്രളയജലം നിയന്ത്രിക്കാവുന്നതിെൻറ സാധ്യത സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കേന്ദ്ര ജല കമീഷൻ. അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച ചട്ടങ്ങൾ പുനഃപരിശോധിക്കണം. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവ വഴി തുറന്നുവിടുന്ന വെള്ളത്തിെൻറ അളവ് കൂട്ടണം.
കേരളത്തിലുണ്ടായ മഹാപ്രളയത്തിനു കാരണം കനത്ത മഴതന്നെ. ഡാമുകൾ പെെട്ടന്ന് തുറന്നതല്ല. ഇത്തരത്തിൽ കനത്തമഴ ഭാവിയിൽ ഉണ്ടായാൽ ദുരന്തവ്യാപ്തി കുറക്കുന്നതിന് ജലകമീഷൻ വിവിധ ശിപാർശകൾ മുന്നോട്ടു വെക്കുന്നു. അതിലാണ് പുതിയ അണക്കെട്ടുകളുടെ സാധ്യത പരിഗണിക്കാനും ചട്ടം പുനഃപരിശോധിക്കാനുമുള്ള നിർദേശം. ഇടുക്കി, ഇടമലയാർ, കക്കി, മുല്ലപ്പെരിയാർ, ചാലിയാർ തുടങ്ങി ഏഴ് അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നതിെൻറ ചട്ടങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണം.
വേമ്പനാട് കായലിെൻറ സംഭരണശേഷി ൈകയേറ്റവും ചളിയടിച്ചിൽമൂലവും ഗണ്യമായി കുറഞ്ഞത് ഇക്കുറി കുട്ടനാട്ടിലും മറ്റും സാഹചര്യം മോശമാക്കി. തോട്ടപ്പള്ളി അപ്രോച് കനാലിെൻറ വീതി കൂട്ടാനും ജല കമീഷൻ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
