കുടിവെള്ള തർക്കം: ചെന്നൈയിൽ സ്ത്രീക്ക് കുത്തേറ്റു
text_fieldsചെന്നൈ: കുടിവെള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പരിക്കേറ്റ ചെന്നൈ പല്ലാവരം അനകാ പുത്തൂർ അമരേശൻ നഗറിലെ അപ്പാർട്മെൻറിൽ താമസിക്കുന്ന മോഹെൻറ ഭാര്യ സുഭാഷിണിയെ (25) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്പീക്കർ പി. ധനപാലിെൻറ ഡ്രൈവറായ ആദിമൂല രാമകൃഷ്ണൻ (45) ആണ് പ്രതി.
രാമകൃഷ്ണൻ ഇതേ അപ്പാർട്മെൻറിലാണ് താമസിക്കുന്നത്. വെള്ളം കിട്ടാത്തതിനെ തുടർന്ന് മോഹൻ മോേട്ടാർ പ്രവർത്തിപ്പിച്ചപ്പോൾ ഇതിനെ എതിർത്ത ആദിമൂല രാമകൃഷ്ണൻ മോഹനെ കൈയേറ്റം ചെയ്തു. ഇത് സുഭാഷിണി തടയാൻ ശ്രമിച്ചപ്പോഴാണ് കീഴ്താടിക്ക് കുേത്തറ്റത്. സുഭാഷിണിയുടെ പരാതിയിൽ ശങ്കർനഗർ പൊലീസ് ആദിമൂല രാമകൃഷ്ണനെ അറസ്റ്റ് ചെയ്തു.
ചെന്നൈ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള പൊതുടാപ്പുകളിലും ലോറികളിൽ വിതരണം ചെയ്യുന്ന സമയത്തും തർക്കവും ബഹളവും പതിവുകാഴ്ചയാണ്. പലയിടത്തും പൊലീസ് സാന്നിധ്യത്തിലാണ് ജലവിതരണം നടക്കുന്നത്.