Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ വല്ലാത്ത മോഷണം !...

ഇത്​ വല്ലാത്ത മോഷണം ! കള്ളന്മാർ മാസ്​കും സാനിറ്റൈസറും മറന്നില്ല, കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ ജ്വല്ലറി കൊള്ള

text_fields
bookmark_border
ഇത്​ വല്ലാത്ത മോഷണം ! കള്ളന്മാർ മാസ്​കും സാനിറ്റൈസറും മറന്നില്ല, കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ ജ്വല്ലറി കൊള്ള
cancel

കോവിഡ്​ കാലമായാലും കള്ളന്മാർക്ക്​ തങ്ങളുടെ 'പണി' നിർത്തിവെക്കാൻ പറ്റുമോ ! ആരോഗ്യ വിഭാഗത്തി​െൻറ നിർദേശം

കേട്ട്​ കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ മോഷണം നടത്തിയാൽ പോരെ ! അലീഗഡിൽ അങ്ങനെ കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ 'നിർവഹിച്ച' മോഷണത്തി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമുഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​.


സ്വര്‍ണം വാങ്ങാനെന്ന മട്ടില്‍ മാസ്‌ക് ധരിച്ച് ജ്വല്ലറിയിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്. കടയിലെത്തിയ രണ്ടുപേര്‍ ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കി.

പിന്നാലെ കീശയില്‍ കരുതിയിരുന്ന തോക്കുകള്‍ ചൂണ്ടി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തുകയായിരുന്നു. അലിഗഢില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകനായ അലോക്​ പാണ്ഡെ സംഭവം ട്വിറ്ററിൽ ഷെയർ ചെയ്​തതോടെയാണ്​ ​വൈറലായത്​.

ജ്വല്ലറിയിലുണ്ടായിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഏകദേശം 40,000ത്തോളം രൂപയും കവര്‍ച്ചചെയ്തു. ജ്വല്ലറിയില്‍ ജീവനക്കാരെ കൂടാതെ മറ്റ് മൂന്നുപേരും ഉണ്ടായിരുന്നു. തോക്ക് ചൂണ്ടിയതോടെ ജീവനക്കാർ ഭയന്നിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ അലിഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story