ഇൻഡിഗോ വിമാനത്തിൽ അപ്രതീക്ഷിത അതിഥിയായി ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ അപ്രതീക്ഷിത അതിഥിയായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ. ഊഷ്മളമായ സ്വീകരണമാണ് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും അദ്ദേഹത്തിന് നൽകിയത്. അദ്ദേഹത്തിനൊപ്പം നിന്ന് ചിത്രമെടുക്കാൻ യാത്രക്കാരും ജീവനക്കാരും മൽസരിക്കുന്നതിൻെറ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Great to see a non-movie, non-cricket personality being recognized. #ISRO #Sivan pic.twitter.com/d54DdgrYnG
— Lenin Thiru (@lenin_thiru) October 4, 2019
വിമാനത്തിലേക്ക് എത്തിയ ഐ.എസ്.ആർ.ഒ ചെയർമാനെ കൈയടികളോടെയാണ് യാത്രക്കാർ വരവേറ്റത്. ഊഷ്മളായ വരവേൽപ്പിന് നന്ദി പറഞ്ഞാണ് കെ.ശിവൻ സ്വന്തം ഇരിപ്പിടത്തിലേക്ക് നീങ്ങിയത്.
ഐ.എസ്.ആർ.ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തോടെയാണ് രാജ്യത്ത് കെ.ശിവൻ പ്രശസ്തനായത്. ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിൻെറ ഇടപ്പെടലുകൾ ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
