Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അമിത്​ ഷാ...

‘അമിത്​ ഷാ ചരിത്രക്ലാസിൽ ശ്രദ്ധിച്ചില്ല’; പരിഹസിച്ച്​ ശശി തരൂർ

text_fields
bookmark_border
‘അമിത്​ ഷാ ചരിത്രക്ലാസിൽ ശ്രദ്ധിച്ചില്ല’; പരിഹസിച്ച്​ ശശി തരൂർ
cancel

ന്യൂഡൽഹി: ഇന്ത്യയെ മതത്തി​​​​​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത്​ ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മതത്തി​​​​​െൻറ പേരിൽ ഇന്ത്യയെ വിഭജിച്ചതിന് കാരണം കോൺഗ്രസാണെന്ന അമിത്ഷായുടെ പ്രസ്​താവന ചരിത്രം പഠിക്കാത്തതിനാലാണ്. അമിത്​ ഷാ ചരിത്ര ക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന്​ കരുതുന്നുവെന്ന്​ ശശി തരൂർ പറഞ്ഞു.

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ കോൺഗ്രസ്​ പ്രതിനിധാനം ചെയ്​തതും പ്രവർത്തിച്ചതും രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്​. ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവരിൽ പ്രധാനകക്ഷി. 1935ൽ രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമായി വിഭജിക്കുന്നതിന്​ മുന്നിൽ നിന്നത്​ ഹിന്ദുമഹാസഭയാണ്​. അതിനെ എതിർത്ത ഏക പാർട്ടി കോൺഗ്രസ്​ ആണെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിൽ നടന്ന ലോക്​മത്​ നാഷനൽ കോൺഫറൻസിൽ ‘ഇന്ത്യൻ രാഷ്​ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ പങ്ക്​’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്​താൻ എന്നിവയെ പ്രതിരോധിക്കുന്നത്​ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്​. ഹിന്ദി ദേശീയ ഭാഷയായി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത തെക്കൻ സംസ്ഥാനങ്ങൾ ഹിന്ദുത്വ അജണ്ടയെയും തള്ളികളഞ്ഞുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

ലോക്​സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ കോൺഗ്രസ്​ പ്രതിഷേധത്തിനിടയിലാണ്​ അമിത്​ ഷാ വിവാദ പ്രസ്​താവന നടത്തിയത്​. ‘‘ഈ ബിൽ എന്തുകൊണ്ട്​ ആവശ്യമാണെന്ന്​ ഞാൻ പറയാം​. കോൺഗ്രസ്​ ഈ രാജ്യത്തെ മതത്തി​​​​​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചതുകൊണ്ടാണ്​ ഇത്​ ആവശ്യമായി വന്നത്​. ​ആരാണ്​ ചെയ്​തത്​.? കോൺഗ്രസാണ്​ മതത്തി​​​​​െൻറ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിച്ചത്​. ഇതാണ്​ ചരിത്രം. ’’ -എന്നായിരുന്നു അമിത്​ ഷായു​ടെ പ്രസ്​താവന. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshashi tharoorAmit Shahindia newsBJP Agenda
News Summary - 'Wasn't Paying Attention In History Class': Shashi Tharoor On Amit Shah - India news
Next Story