കമ്യൂണിസ്റ്റുകൾക്ക് സ്വപ്നം കാണാവുന്ന സ്ഥലമാണ് കേരളമെന്ന് വാഷിങ്ടൺ പോസ്റ്റ്
text_fieldsവാഷിങ്ടൺ: ലോകത്ത് കമ്യൂണിസ്റ്റുകൾക്ക് സ്വപ്നം കാണാൻ ഇപ്പോഴും ഇടമുള്ള സ്ഥലമാണ് കേരളമെന്ന് വാഷിങ്ടൺ പോസ്റ്റ് പത്രം. ലോകത്തെ മറ്റു രാജ്യങ്ങളിലുള്ള കമ്യൂണിസത്തിൽനിന്ന് വ്യത്യസ്തമായി വിപ്ലവം, ഉൽപാദനശാലകൾ പിടിച്ചെടുക്കൽ തുടങ്ങിയവയിൽനിന്ന് മാറിയുള്ള ശൈലിയിലൂടെ കേരളത്തിൽ അപ്രതീക്ഷിത വിജയം നേടിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് സി.പി.എം എന്ന് ഒന്നാം പേജിൽ ഗ്രെഗ് ജെഫ്, വിഥി ദോഷി എന്നിവർ ചേർന്ന് ഞായറാഴ്ച മുഖപ്പേജിലെഴുതിയ കുറിപ്പിൽ പ്രകീർത്തിച്ചു.
ലോകത്തിെൻറ മറ്റു ഭാഗങ്ങളിലുള്ള രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യസംവിധാനത്തിലെ തെരഞ്ഞെടുപ്പ് വഴി അധികാരത്തിലെത്തിയ ചരിത്രമുള്ളയിടമാണ് കേരളം. നിലവിൽ കമ്യൂണിസം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലെല്ലാം ഏകാധിപത്യത്തിെൻറ മേലങ്കിയാണതിനുള്ളത്. ക്യൂബ, ചൈന, വിയറ്റ്നാം, ലാവോസ്, ഉത്തര കൊറിയ എന്നിവിടങ്ങളിൽനിന്നെല്ലാം വിഭിന്നമായി ഇപ്പോഴും തെരഞ്ഞെടുപ്പ് വഴി കമ്യൂണിസ്റ്റുകൾ അധികാരത്തിലെത്തുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ രീതിയിൽ വിദ്യാഭ്യാസവും ആരോഗ്യവും കൈമുതലായുള്ള പതിനായിരങ്ങൾ സമ്പത്തും െഎശ്വര്യവും തേടി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിേയറുന്ന കാര്യവും റിപ്പോർട്ട് എടുത്തുപറയുന്നു. കേരള കമ്യൂണിസത്തിെൻറ ചരിത്രം വിവരിക്കുന്ന റിപ്പോർട്ടിൽ മുഴുവൻ സമയ കമ്യൂണിസ്റ്റിെൻറ ജീവിക്കുന്ന ഉദാഹരണമായി ധനമന്ത്രി തോമസ് െഎസക്കിനെ അവതരിപ്പിക്കുന്നു. സമ്പൂർണ സാക്ഷരത, ആരോഗ്യരംഗത്തെ മികവ് എന്നിവയെല്ലാം കമ്യൂണിസ്റ്റ് ഭരണത്തിെൻറ നേട്ടമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിെൻറ നേട്ടവും കോട്ടവും എന്ന രീതിയിൽ ദേശീയതലത്തിലടക്കം ചർച്ചനടക്കുന്ന സമയത്താണ് വാഷിങ്ടൺ പോസ്റ്റിലെ മുഖപ്പേജിൽ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മികവ് സംബന്ധിച്ച് വാർത്ത വന്നതെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചപ്പോൾ കേരള സർക്കാറും ജനങ്ങളും തെളിവുസഹിതം ഇതിനെ ഖണ്ഡിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും ഇത് ഏറെ ഒാളങ്ങളുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
