Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതു വെറും ട്രെയിലർ​,...

ഇതു വെറും ട്രെയിലർ​, സിനിമ വരാനിരിക്കുന്നു -മോദി

text_fields
bookmark_border
modi
cancel
camera_alt?????????????? ?????????????

ന്യൂഡൽഹി: എൻ.ഡി.എ സർക്കാറിൻെറ 100 ദിവസത്തെ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാറിൻെറ ഇതു വരെയുള്ള പ്രവർത്തനങ്ങൾ വെറും ട്രെയിലർ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളുവെന്നും​ മോദി പറഞ്ഞു. അഴ ിമതി ഇല്ലാതാക്കുക, തീവ്രവാദം അമർച്ച ചെയ്യുക, കശ്​മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ വികസനം എന്നീ നയങ്ങളുമായി സർക്കാർ മുന്നോട്ട്​ പോകുമെന്ന്​ അദ്ദേഹം പറഞ്ഞു.

നിയമത്തിനും കോടതികൾക്കും മുകളിലാണെന്ന്​ വിചാരിച്ചിരുന്ന പലരും ഇപ്പോൾ ജാമ്യത്തിനായി കോടതികൾ കയറിയിറങ്ങുകയാണ്​. ജനങ്ങളെ കൊള്ളയടിച്ചവരെല്ലാം അവർക്ക്​ അർഹതപ്പെട്ട സ്ഥലത്ത്​ എത്തിയെന്നും മോദി പറഞ്ഞു. ഐ.എൻ.എക്​സ്​ അഴിമതി കേസിൽ ചിദംബരത്തെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തതിനെ കുറിച്ചായിരുന്നു മോദിയുടെ പരാമർശം.

രണ്ടാം മോദി സർക്കാർ വിവാദമായ പല ബില്ലുകളും പാസാക്കിയിരുന്നു. മുത്തലാഖ്​ ബിൽ, വിവരാവകാശ നിയമഭേദഗതി ബിൽ എന്നിവ അവയിൽ ചിലതായിരുന്നു. ഇതിനൊപ്പം ജമ്മുകശ്​മീരിനുള്ള പ്രത്യേക പദവി സർക്കാർ എടുത്തു കളയുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsnda government
News Summary - "This Was Trailer, Film Abhi Baaki Hai"-india news
Next Story