'പൊലീസ് ഓഫിസർ നിരവധി തവണ ബലാത്സംഗം ചെയ്തു', കൈവെള്ളയിൽ കുറിപ്പെഴുതി വെച്ച് വനിത ഡോക്ടർ ആത്മഹത്യ ചെയ്തു
text_fieldsസത്താറ: പൊലീസ് സബ് ഇൻസ്പെക്ടർ നാല് തവണ തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആരോപിച്ച് യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതിവെച്ചായിരുന്നു മരണം. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ജില്ലാ ആശുപത്രിയിൽ ഡോക്ടറാണ് യുവതി.
ഇടത്തെ കൈയിൽ എഴുതിയ കുറിപ്പിൽ എസ്.ഐ ഗോപാൽ ബഡ്നെയാണ് തന്‍റെ മരണത്തിന് കാരണക്കാരനെന്ന് കുറിപ്പിൽ പറയുന്നു. ഗോപാൽ ബഡ്നെയെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മറ്റൊരു പൊലീസ് ഓഫിസറായ പ്രശാന്ത് ബാങ്കർ മാനസികമായി പീഡിപ്പിച്ചതായി പറയുന്നു.
"ഞാൻ മരിക്കാൻ കാരണം പോലീസ് ഇൻസ്പെക്ടർ ഗോപാൽ ബഡ്നെയാണ്. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി അയാൾ എന്നെ ബലാത്സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും വിധേയനാക്കി." ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
ജൺ 19ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനും യുവതി സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയിരുന്നു.
താൻ കടുത്ത സമ്മർദ്ദത്തിലാണെന്നും അതിനാൽ ഗുരുതരമായ ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നിർദേശ പ്രകാരമാണ് ഗോപാൽ ബഡ്നെയെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

