Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെ എസ്.ഐ.ആറിൽ ഉൾപ്പെടുത്തിയത് ചട്ടങ്ങൾ മറികടന്നോ?

text_fields
bookmark_border
ഗൗ​ര​വ​മേ​റി​യ ചോ​ദ്യ​വു​മാ​യി സാ​കേ​ത് ഗോ​ഖ​ലെ
ഗ്യാനേഷ് കുമാറിനെ എസ്.ഐ.ആറിൽ ഉൾപ്പെടുത്തിയത് ചട്ടങ്ങൾ മറികടന്നോ?
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും അ​വ​സാ​ന എ​സ്.​ഐ.​ആ​റു​ക​ളി​ൽ പേ​രി​ല്ലാ​തെ ഡ​ൽ​ഹി എ​സ്.​ഐ.​ആ​റി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​​നേ​ഷ് കു​മാ​റി​ന്റെ പേ​ര് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത്, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സാ​കേ​ത് ഗോ​ഖ​ലെ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജ​നി​ച്ച് കേ​ര​ള കേ​ഡ​റി​ൽ ഐ.​എ.​എ​സ് ഓ​ഫി​സ​റാ​യി ഡ​ൽ​ഹി​യി​ൽ നി​യ​മ​നം ല​ഭി​ച്ച​യാ​ളാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ എ​ന്ന് സാ​കേ​ത് ഗോ​ഖ​ലെ വ്യ​ക്ത​മാ​ക്കി.

ക​ര​ട് എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ൽ ‘ഗ്യാ​നേ​ഷ് കു​മാ​ർ, സ​ൺ ഓ​ഫ് സു​ബോ​ധ് കു​മാ​ർ’ എ​ന്ന പേ​രി​ലു​ള്ള കേ​ര​ള കേ​ഡ​ർ ഐ.​എ.​എ​സ് ഓ​ഫി​സ​റാ​യ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ പേ​ര് ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ 2002-2003 കാ​ല​യ​ള​വി​ലെ മു​ൻ എ​സ്.​ഐ.​ആ​റി​ൽ ഇ​ല്ലെ​ന്ന് സാ​കേ​ത് ഗോ​ഖ​ലെ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​ര​ത്തി​ലു​ള്ള ​വോ​ട്ട​ർ​മാ​രെ ‘ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ’ എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന 12 രേ​ഖ​ക​ളി​ലൊ​ന്ന് ഹാ​ജ​രാ​ക്കാ​ൻ നോ​ട്ടീ​സ് അ​യ​ക്ക​ണം. മു​ൻ എ​സ്.​ഐ.​ആ​റി​ൽ പേ​രി​ല്ലാ​ത്ത​വ​രെ അ​പാ​ക​ത​യു​ള്ള​വ​രാ​യും ക​ണ​ക്ക​ാ​ക്കേ​ണ്ട​താ​ണ്.

അ​തി​നാ​ൽ മൂ​ന്ന് ചോ​ദ്യ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്ന് സാ​കേ​ത് ഗോ​ഖ​ലെ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന്- ഗ്യാ​നേ​ഷ് കു​മാ​ർ 2002/03 കാ​ല​യ​ള​വി​ൽ വോ​ട്ട​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നോ? ര​ണ്ട്- ഡ​ൽ​ഹി​യി​ലും കേ​ര​ള​ത്തി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ​അ​ക്കാ​ല​യ​ള​വി​ൽ വോ​ട്ട​ർ അ​ല്ലെ​ങ്കി​ൽ നി​ല​വി​ലു​ള്ള പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് എ​ങ്ങ​നെ വ​ന്നു? മൂ​ന്ന്- മു​ൻ എ​സ്.​ഐ.​ആ​റു​ക​ളി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ ഗ്യാ​നേ​ഷ് കു​മാ​ർ പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള 12 രേ​ഖ​ക​ളി​ലൊ​ന്ന് ഹാ​ജ​രാ​ക്കാ​ൻ ക​മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Was Gyanesh Kumar Included in SIR by Violating Rules?
Next Story