ഏഴ് സുപ്രിംകോടതി ജഡ്ജിമാർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കർണൻ
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരാകാതിരുന്ന െകാൽക്കത്ത ൈഹകോടതി ജഡ്ജി സി.എസ് കർണനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച നടപടിക്കെതിരെ ആരോപണ വിധേയനായ ജഡ്ജി. തനിക്കെതിരായി വിധി പുറപ്പെടുവിച്ച ഏഴ് സുപ്രീംകോടതി ജസ്റ്റിസുമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപിക്കണമെന്നാണ് കർണൻെറ ഉത്തരവ്. ഡൽഹിയിലെ സി.ബി.ഐ കോടതി മുമ്പാകെയാണ് റിപ്പോർട്ട് സമർപിക്കേണ്ടത്. തനിക്ക് അറസ്റ്റ് വാറൻറ് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അറ്റോർണി ജനറൽ മുകുൾ റോഹ്തകിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമത്തിനെതിരായ വകുപ്പുകളടക്കം ഇവർക്കെതിരെ ചുമത്താനും കർണൻ ഉത്തരവിട്ടു. കൊൽക്കത്ത പൊലീസ് മേധാവിയോടാണ് കർണനെ മാർച്ച് 31ന് സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് രാവിലെ നിർദേശിച്ചത്
അതേസമയം, ഇതൊരു ദേശീയ പ്രശ്‌നമാണെന്നും ചില ജഡ്ജിമാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കര്‍ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാതൊരു അന്വേഷണവും ചര്‍ച്ചയും ഇല്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും തന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ മനപ്പൂര്‍വം ഏകപക്ഷീയമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടർന്ന് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്. നിരവധി സിറ്റിങ് ജഡ്ജിമാർക്കും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും കർണനെതിരെയുണ്ട്.
കുടുംബത്തെ അപകീർത്തിെപ്പടുത്തുകയും ഭർത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മദ്രാസ് ൈഹകോടതി സിറ്റിങ് ജഡ്ജിയുടെ ഭാര്യയും ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നീതിന്യായ ചരിത്രത്തിലാദ്യമായി ൈഹകോടതി സിറ്റിങ് ജഡ്ജിക്ക് കോടതിയലക്ഷ്യത്തിന് സുപ്രീംേകാടതി നോട്ടീസ് നൽകി. ഫെബ്രുവരിയിൽ കോടതിയിൽ ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാൽ, കർണൻ ഹാജരായില്ല. ദലിതനായതിനാൽ തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിക്ക് കത്തു നൽകുകയാണ് കർണൻ ചെയ്തത്. നേരത്തെ, മദ്രാസ് ഹൈകോടതിയിലെ ജഡ്ജിമാരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് കർണനെ മദ്രാസ് ൈഹകോടതിയിൽ നിന്ന് കൊൽക്കത്ത ഹൈകോടതിയിേലക്ക് സ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
