Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ റഫാൽ വിമാനം...

രാജ്യത്ത്​ റഫാൽ വിമാനം പറക്കാതിരിക്കാനാണ്​ കോൺഗ്രസ്​ ശ്രമിക്കുന്നത്​ -മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: ബൊഫോഴ്​സ്​ മുതൽ ഹെലികോപ്​റ്റർ വരെയുള്ള അഴിമതി അന്വേഷണങ്ങൾ ചെന്നെത്തുന്നത്​ ഒരേ കുടുംബത്തിലാണ െന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യമാണോ കുടുംബമാണോ അവർക്ക്​ വലുതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്കായി നിർമിച്ച ദേശീയ യുദ്ധ സ്​മാരകം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാറുകൾ ​ൈസനികരെ എങ്ങനെയായിരുന്നു പരിഗണിച്ചിരുന്നതെന്ന് എന്നേക്കാൾ നന്നായി നിങ്ങൾക്കറിയാം. രാജ്യത്ത്​ റഫാൽ യുദ്ധ വിമാനങ്ങൾ എത്താതിരിക്കാനാണ്​ കോൺഗ്രസ്​ ശ്രമിക്കുന്നത്​. എന്നാൽ കുറച്ച്​ മാസങ്ങൾകൊണ്ട്​ ആദ്യ റഫാൽ വിമാനം ഇന്ത്യയുടെ മാനത്ത്​ പറക്കുമ്പോൾ എല്ലാ ഗൂഢാലോചനകളും അവസാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പ്രധാനമ​​ന്ത്രിയുടെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ്​ രംഗത്തെത്തി. ജവാൻമാരുടെ സ്​മാരകത്തെ ലജ്ജാകരമായ രാഷ്​ട്രീയ പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന്​ കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsGandhi FamilyWar MemorialBJPBJP
News Summary - At War Memorial Launch, PM Modi Raises Rafale, Attacks Gandhi Family -india news
Next Story