Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടി ഒതുക്കാൻ മോദി;...

അടി ഒതുക്കാൻ മോദി; സി.​ബി.​െ​എ മേ​ധാ​വി​െ​യ​യും വി​ശ്വ​സ്​​ത​നെ​യും വി​ളി​ച്ചു​വ​രു​ത്തി

text_fields
bookmark_border
അടി ഒതുക്കാൻ മോദി; സി.​ബി.​െ​എ മേ​ധാ​വി​െ​യ​യും വി​ശ്വ​സ്​​ത​നെ​യും വി​ളി​ച്ചു​വ​രു​ത്തി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടു​ത്ത വി​ശ്വ​സ്​​ത​നാ​യ സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രെ സി.​ബി.​െ​എ ത​ന്നെ അ​ഴി​മ​തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സം​ഭ​വം പു​തി​യ വ​ഴി​ത്തി​രി​വി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. അ​സ്​​താ​ന​െ​യ​യും സി.​ബി.​െ​എ മേ​ധാ​വി അ​ലോ​ക്​ വ​ർ​മ​െ​യ​യും മോ​ദി വി​ളി​ച്ചു​വ​രു​ത്തി.

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ല്ലാ​ത്ത സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​ണ്​ സി.​ബി.​െ​എ എ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ ത​ന്നെ​യാ​ണി​ത്. അ​ലോ​ക് വ​ർ​മ​യും അ​സ്​​താ​ന​യും ത​മ്മി​ലു​ള്ള ക​ടു​ത്ത പോ​ര്​ സ​ർ​ക്കാ​റി​​​​െൻറ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ​ക്കെ​തി​രെ സി.​ബി.​െ​എ ത​ന്നെ അ​ഴി​മ​തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത അ​ത്യ​പൂ​ർ​വ സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​സ്​​താ​ന​ക്ക്​ ര​ണ്ടു​കോ​ടി കോ​ഴ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സി.​ബി.​െ​എ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. സി.​ബി.​െ​എ മേ​ധാ​വി അ​ലോ​ക്​ വ​ർ​മ​ക്കെ​തി​രെ അ​സ്​​താ​ന സ​ർ​ക്കാ​റി​ലേ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. മാം​സ ക​യ​റ്റു​മ​തി​ക്കാ​ര​ൻ മൊ​യി​ൻ ഖു​റേ​ഷി ഉ​ൾ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ബി​സി​ന​സു​കാ​ര​നാ​യ സ​തീ​ഷ്​ സ​ന ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സി​ൽ​നി​ന്ന്​ ഉൗ​രി​ക്കൊ​ടു​ക്കാ​ൻ അ​സ്​​താ​ന അ​ഞ്ചു കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ്​ മൊ​ഴി.

ഗോ​ധ്ര ട്രെ​യി​ൻ ദു​ര​ന്ത​കേ​സ്​ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘാം​ഗ​മാ​യി​രു​ന്നു ഗു​ജ​റാ​ത്ത്​ കേ​ഡ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ അ​സ്താ​ന. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന്​ രാ​യ്​​ക്കു​രാ​മാ​നം അ​ദ്ദേ​ഹ​ത്തെ സി.​ബി.​െ​എ മേ​ധാ​വി​യു​െ​ട തൊ​ട്ടു​താ​ഴെ​യു​ള്ള പ​ദ​വി​യി​ൽ നി​യ​മി​ച്ച​തു മു​ത​ൽ തു​ട​ങ്ങി​യ പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ അ​ഴി​മ​തി കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​സ്​​താ​ന​യെ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ച​ത്. മ​റ്റൊ​രു ഒാ​ഫി​സ​റെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ മാ​റ്റി നി​യ​മി​ച്ചാ​ണ്​ അ​സ്​​താ​ന​ക്ക്​ ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്.

ഡിവൈ.എസ്​.പി അറസ്​റ്റിൽ
ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ​യു​ടെ ത​ല​പ്പ​ത്തെ അ​ടി ഒ​തു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട്ട​തി​നി​ട​യി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ സി.​ബി.​െ​എ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റ​സ്​​റ്റി​ൽ. സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ബി.​െ​എ ഡി​വൈ.​എ​സ്.​പി ​ദേ​വേ​ന്ദ​ർ കു​മാ​റി​നെ​യാ​ണ്​ സി.​ബി.​െ​എ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

മാം​സ ക​യ​റ്റു​മ​തി​ക്കാ​ര​ൻ മോ​യി​ൻ ഖു​ൈ​റ​ശി ഉ​ൾ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഇ​ട​നി​ല​ക്കാ​ർ വ​ഴി രാ​കേ​ഷ്​ അ​സ്​​താ​ന ര​ണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്​​റ്റ്. എ​ന്നാ​ൽ, സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ ര​ണ്ടു കോ​ടി വാ​ങ്ങി​യെ​ന്നാ​ണ്​ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​ക്ക്​ എ​ഴു​തി​യ ക​ത്തി​ൽ അ​സ്​​താ​ന​യു​ടെ ആ​േ​രാ​പ​ണം. ഇൗ ​കേ​സ്​ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​നു മു​മ്പാ​കെ​യും എ​ത്തി​യി​ട്ടു​ണ്ട്.

സി.​ബി.​െ​എ മേ​ധാ​വി​യും തൊ​ട്ടു​താ​ഴെ​യു​ള്ള അ​സ്​​താ​ന​യും ത​മ്മി​ൽ പൊ​രി​ഞ്ഞ അ​ടി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ അ​റ​സ്​​റ്റ്.അ​സ്​​താ​ന, ദേ​വേ​ന്ദ​ർ കു​മാ​ർ എ​ന്നി​വ​ർ​ക്കു പു​റ​മെ കോ​ഴ​യു​ടെ ഇ​ട​നി​ല​ക്കാ​രാ​യ മ​നോ​ജ്​ പ്ര​സാ​ദ്, സോ​മേ​ഷ്​ പ്ര​സാ​ദ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യും സി.​ബി.​െ​എ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്.ഇ​ട​നി​ല​ക്കാ​ർ വ​ഴി അ​ഞ്ചു ത​വ​ണ കോ​ഴ​പ്പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ സി.​ബി.​െ​എ പ​റ​യു​ന്ന​ത്.

Show Full Article
TAGS:CBI india news malayalam news 
News Summary - War in the CBI: Modi set to intervene, speak to chief and deputy- india news
Next Story