വഖഫ് രജിസ്ട്രേഷൻ: സാങ്കേതിക കുരുക്ക് ഉന്നയിച്ച് ഹാരിസ് ബീരാൻ
text_fieldsഹാരിസ് ബീരാൻ
ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽ രജിസ്ട്രേഷനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ‘ഉമീദ്’ പോർട്ടൽ തകരാറുമൂലമുള്ള സാങ്കതിക കുരുക്ക് രാജ്യസഭയിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം.പി. പോർട്ടലിന്റെ സെർവർ തകരാറുകൾ, ലോഗിൻ ചെയ്യുന്നതിലെ പരാജയങ്ങൾ, രേഖകൾ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ എം.പി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിന് ഇത്തരം സാങ്കേതിക തടസ്സങ്ങൾ വെല്ലുവിളിയാകുന്നു. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനും വഖഫ് ബോർഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും സർക്കാർ വിശദീകരിക്കണമെന്നും സഭയിൽ ഉന്നയിച്ച ചോദ്യത്തിൽ എം.പി ആവശ്യപ്പെട്ടു. പോർട്ടലിൽ ചില സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു സമ്മതിച്ചു. തടസ്സങ്ങൾ പരിഹരിക്കാൻ ഹെൽപ് ഡെസ്കും പരിശീലനവും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

