Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഖഫ് ജെ.പി.സി...

വഖഫ് ജെ.പി.സി റിപ്പോർട്ടിന് ബജറ്റിനെക്കാൾ തിടുക്കം

text_fields
bookmark_border
വഖഫ് ജെ.പി.സി റിപ്പോർട്ടിന് ബജറ്റിനെക്കാൾ തിടുക്കം
cancel

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ബി​ല്ലി​ന്മേ​ലു​ള്ള ജെ.​പി.​സി റി​പ്പോ​ർ​ട്ട് ബ​ജ​റ്റി​ന് മു​മ്പ് പാ​ർ​ല​മെ​ന്റി​ൽ വെ​ക്കാ​നാ​ണ് താ​ൻ തി​ടു​ക്കം കാ​ട്ടു​ന്ന​തെ​ന്ന് ജെ.​പി.​സി ചെ​യ​ർ​മാ​ൻ ജ​ഗ​ദാം​ബി​കാ പാ​ൽ. വ​ഖ​ഫ് ബി​ൽ വ​ന്നാ​ൽ മ​സ്ജി​ദു​ക​ളും ഖ​ബ​ർ​സ്ഥാ​നു​ക​ളും ഇ​ല്ലാ​താ​കു​മെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ലും ഈ ​നി​യ​മം പാ​സാ​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തി​ൽ താ​ൻ പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ലും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ഒ​രു ജെ.​പി.​സി​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ഗ​ദാം​ബി​കാ പാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ച​വ​രെ​യെ​ല്ലാം കേ​ട്ടു. 34 സി​റ്റി​ങ്ങു​ക​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ന്നു. ആ​റ് മാ​സ​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു. പ​ര്യ​ട​ന​ങ്ങ​ളി​ൽ നി​സ്സ​ഹ​ക​രി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ വീ​ണ്ടും പ​ര്യ​ട​നം ന​ട​ത്തി. ഇ​ത്ര​യും വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന ഒ​രു ജെ.​പി.​സി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പാ​ൽ അ​വ​കാ​ശ​വാ​ദം തു​ട​ർ​ന്നു. പോ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ഖ​ഫ് ബോ​ർ​ഡു​ക​ളെ​യും ന്യൂ​ന​പ​ക്ഷ വ​കു​പ്പു​ക​ളെ​യും പ​ണ്ഡി​ത​രെ​യും ഡ​ൽ​ഹി​യി​ൽ ക​ണ്ടു. 15 ദി​വ​സ​ത്തി​ൽ ര​ണ്ട് യോ​ഗ​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞ​താ​യി​രു​ന്നു. ഇ​പ്പോ​ൾ സ​മി​തി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും മു​മ്പ് ജെ.​പി.​സി റി​പ്പോ​ർ​ട്ട് വെ​ക്ക​ണം.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്റെ അ​വ​സാ​ന ദി​വ​സം​വ​രെ ജെ.​പി.​സി​ക്ക് സ​മ​യ​മു​ണ്ട​ല്ലോ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ, ബി​ൽ പാ​സാ​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും സ​ർ​ക്കാ​റി​നു​ണ്ടെ​ന്നും ജ​ഗ​ദാം​ബി​കാ പാ​ൽ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നു​​ച്ഛേ​ദം റ​ദ്ദാ​ക്കി​യാ​ൽ ര​ക്ത​പ്പു​ഴ​യൊ​ഴു​കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ഒ​ന്നു​മു​ണ്ടാ​യി​ല്ല. രാ​ജ്യ​ത്തെ എ​ല്ലാ നി​യ​മ​ങ്ങ​ളും ക​ശ്മീ​രി​ൽ ബാ​ധ​ക​മാ​കു​ക​യും അ​വി​ടെ ദേ​ശീ​യ​പ​താ​ക ഉ​യ​രു​ക​യും ചെ​യ്തു. മു​ത്ത​ലാ​ഖ് നി​യ​മം വ​ന്നാ​ൽ രാ​ജ്യ​മൊ​ന്നാ​കെ ക​ലു​ഷി​ത​മാ​കു​മെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും മു​സ്‍ലിം വ​നി​ത​ക​ൾ സ്വാ​ഗ​തം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. വ​ഖ​ഫി​ന്റെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പു​തി​യ വ​ഖ​ഫ് നി​യ​മം വ​രു​മ്പോ​ൾ മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത് ന​ല്ല​തി​നാ​ണെ​ന്ന് ജ​ന​ത്തി​ന് മ​ന​സ്സി​ലാ​കു​മെ​ന്നും ജ​ഗ​ദാം​ബി​കാ പാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

വ​ഖ​ഫ് ജെ.​പി.​സി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ന​ട​പ​ടി

ബി​ല്ലി​ലെ ഓ​രോ വ്യ​വ​സ്ഥ​യും പ്ര​ത്യേ​കം ച​ർ​ച്ച ചെ​യ്യും.

ജെ.​പി.​സി ക​ര​ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും

ക​ര​ടി​ന്മേ​ൽ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പു​ക​ൾ വാ​ങ്ങും

അ​വ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കും.

അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ ജെ.​പി.​സി അ​വ​സാ​ന​യോ​ഗം ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Waqf JPC report faster than budget
Next Story