ഫൈസാബാദ്: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവർ പാകിസ്താനിൽ പോകണമെന്ന് ഉത്തർ പ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി.
അയോധ്യയിൽ രാമേക്ഷത്രത്തെ എതിർത്ത് ബാബരി മസ്ജിദ് നിർമിക്കാൻ ആവശ്യപ്പെടുന്ന മത മൗലികവാദികൾ പാകിസ്താനിലോ ബംഗ്ലാദേശിലോ പോകണം. അത്തരം മുസ്ലിംകൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല. പള്ളിയുടെ പേരിൽ ജിഹാദ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ സിറിയയിലെ അബുബക്കർ ബാഗ്ദാദിയുടെ സംഘടനയായ െഎ.എസിൽ ചേരേട്ടയെന്നും റിസ്വി പറഞ്ഞു.
അയോധ്യയിലെ തർക്കഭൂമിയിൽ വെള്ളിയാഴ്ച പ്രാർഥന നടത്താമെന്നും അേദഹം പറഞ്ഞു. രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിനെയും റിസ്വി സന്ദർശിച്ചു. അതേസമയം, വർഗീയ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന് ഷിയാ പുരോഹിതൻമാർ ആവശ്യപ്പെട്ടു.