Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് സ്വത്ത് കൈയേറ്റം: സംസ്ഥാനങ്ങളോട് വിശദാംശം തേടി പാർലമെന്റ് സമിതി

text_fields
bookmark_border
വഖഫ് സ്വത്ത് കൈയേറ്റം: സംസ്ഥാനങ്ങളോട് വിശദാംശം തേടി പാർലമെന്റ് സമിതി
cancel

ന്യൂഡൽഹി: വഖഫ് സ്വത്ത് കൈയേറ്റം സംബന്ധിച്ച് വിവിധ സംസ്ഥാന സർക്കാറുകളോട് റിപ്പോർട്ട് തേടി വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന പാർലമെന്റ് സമിതി. ഡൽഹി, രാജസ്ഥാൻ, കർണാടക, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളോടാണ് വിശദാംശങ്ങൾ തേടിയത്. വഖഫ് നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് വഖഫ് ബോർഡുകൾ അവകാശപ്പെടുന്ന സ്വത്തുക്കളുടെ വിശദാംശങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വഖഫ് ബോർഡും സർക്കാർ ഏജൻസികളും തമ്മിൽ തർക്കമുള്ള കേസുകളുടെ വിവരവും തേടിയിട്ടുണ്ട്. മുസ്‍ലിംകളുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി പഠിക്കാൻ 2005ൽ യു.പി.എ സർക്കാർ രൂപവത്കരിച്ച സച്ചാർ സമിതി റിപ്പോർട്ടിൽ സർക്കാർ വകുപ്പുകൾ ഉൾപ്പെടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശംവെക്കുന്നെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ആന്ധ്ര സർക്കാർ

അമരാവതി: മുൻ സർക്കാറിന്റെ കാലത്ത് രൂപവത്കരിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ. കേന്ദ്ര സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഉയർന്നുവരുന്ന വിവാദങ്ങൾക്കിടെയാണ് എൻ.ഡി.എയുടെ ഭാഗമായ ടി.ഡി.പിയുടെ നീക്കം. സംസ്ഥാന വഖഫ് ബോർഡ് ഏറെ കാലമായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.

2023 ഒക്ടോബറിൽ ജഗൻമോഗൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്. 11 അംഗങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവർ നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു. എന്നാൽ, വഖഫ് ബോർഡ് നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിൽ 2023 നവംബർ ഒന്നിന് ചെയർമാന്റെ നിയമനം ആന്ധ്ര ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഹരജികൾ തീർപ്പാക്കാത്തതിനെതുടർന്ന് ചെയർമാനില്ലാതെ തുടരുകയായിരുന്നു.

ചെയർമാൻ ഇല്ലാത്തതിനാൽ ബോർഡിന്റെ പ്രവർത്തനം നിർജീവമായതിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നടപടിയെ ബി.ജെ.പി നേതാവും ഐ.ടി സെൽ തലവനുമായ അമിത് മാളവ്യ സ്വാഗതം ചെയ്തു. മതേതരരാജ്യത്തിൽ വഖഫ് ബോർഡിനെ പിന്തുണക്കുന്ന ഒരു നിയമവും ഭരണഘടനയിലില്ലെന്ന് മാളവ്യ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf bill: Parliamentary panel seeks details of property encroachment
Next Story