Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റമദാനിലെ അവസാന ജുമുഅയിൽ പങ്കെടുക്കുന്നവർ കറുത്ത ബാൻഡ് ധരിക്കണം’; വഖഫ് ബില്ലിൽ പ്രതിഷേധവുമായി മു​സ്‌​ലിം വ്യ​ക്തി​ നി​യ​മ ബോ​ർ​ഡ്

text_fields
bookmark_border
All India Muslim Personal Law Board
cancel

ന്യൂഡൽഹി: മോദി സർക്കാറിന്‍റെ വിവാദ വഖഫ് ബില്ലിൽ പ്രതിഷേധിക്കാൻ വീണ്ടും ആഹ്വാനം നൽകി അ​ഖി​ലേ​ന്ത്യാ മു​സ്‌​ലിം വ്യ​ക്തി​ നി​യ​മ ബോ​ർ​ഡ്. പ്രതിഷേധത്തിന്‍റെ ഭാഗമായി റമദാനിലെ അവസാന ജുമുഅ ദിവസമായ ഇന്ന് രാജ്യത്തെ മുസ് ലിംകൾ കൈത്തണ്ടയിൽ കറുത്ത ബാൻഡ് ധരിക്കണമെന്ന് മു​സ്‌​ലിം വ്യ​ക്തി​ നി​യ​മ ബോ​ർ​ഡ് എക്സിലൂടെ ആഹ്വാനം ചെയ്തു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും ബിഹാറിലെ പ​ട്ന​യി​ലും മുസ് ലിംകൾ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ ബി.ജെ.പി സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മാർച്ച് 29ന് വി​ജ​യ​വാ​ഡ​യി​ൽ വൻ​ ​പ്ര​തി​ഷേ​ധ പ​രി​പാ​ടി​ സംഘടിപ്പിക്കുന്നുണ്ട്.

വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ മുസ് ലിംകളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദുഷ്ട ഗൂഢാലോചനയാണ്. ബിൽ പാസായാൽ നൂറുകണക്കിന് പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ശ്മശാനങ്ങൾ, നിരവധി ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നമ്മളിൽ നിന്ന് എടുത്തുമാറ്റും.

അതിനാൽ, ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ് ലിംമിന്‍റെയും ഉത്തരവാദിത്തമാണ്. ജുമുഅ പങ്കെടുക്കാൻ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത ബാൻഡ് കൈത്തണ്ടയിൽ ധരിക്കണമെന്ന് മുഴുവൻ മുസ് ലിംകളോട് അഭ്യർഥിക്കുന്നു. ദുഃഖത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും നിശബ്ദവും സമാധാനപരവുമായ പ്രതികരണമാണിത് -മു​സ്‌​ലിം വ്യ​ക്തി​ നി​യ​മ ബോ​ർ​ഡ് ചൂണ്ടിക്കാട്ടി.

വ​ഖ​ഫ് ഭേ​ദ​ഗ​തി​ ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തിനാണ് മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്ര​ക്ഷോ​ഭത്തിന്‍റെ ഭാഗമായി ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും ബിഹാറിലെ പ​ട്ന​യിൽ നി​യ​മ​സ​ഭ​ക്ക് മു​ന്നി​ലും ബോ​ർ​ഡ് പ്ര​തി​ഷേ​ധം സംഘടിപ്പിച്ചിരുന്നു. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​ക്കു​ന്ന ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഫ്​​താ​ർ വി​രു​ന്ന്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ മു​സ്​​ ലിം സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു.

കൂടാതെ, മാ​ർ​ച്ച്​ 29ന് വി​ജ​യ​വാ​ഡ​യി​ൽ​ ​പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ജെ.​ഡി(​യു), ടി.​ഡി.​പി, വൈ.​എ​സ്.​ആ​ർ പാ​ർ​ട്ടി​ക​ളെ​യും പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക്​ പു​റ​മെ, ജോ​യ​ൻ​റ്​ പാ​ർ​ല​മെൻറ​റി ക​മ്മി​റ്റി​യി​ലെ (ജെ.​പി.​സി) പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും ധ​ർ​ണ സ​മ​ര​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​തി​​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, മ​ലേ​ർ​കോ​ട്​​ല, റാ​ഞ്ചി എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഇ​തി​നൊ​പ്പം ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വി​വി​ധ ഹാ​ഷ്​​ടാ​ഗു​ക​ളി​ൽ പ്ര​തി​ഷേ​ധ കാ​മ്പ​യി​ൻ ന​ട​ക്കും. ജി​ല്ല​ത​ല​ങ്ങ​ളി​ൽ ധ​ർ​ണ​ക്ക്​ പു​റ​മെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, സി​​മ്പോ​സി​യ​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. വി​ഷ​യം ഉ​ന്ന​യി​ച്ച്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​ർ വ​ഴി രാ​ഷ്ട്ര​പ​തി​ക്ക്​ മെ​മ്മോ​റാ​ണ്ടം ന​ൽ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf amendment bill: AIMPLB urges Muslims to wear black armbands on Alvida Juma
Next Story