വഖഫ് നിയമം: പാകിസ്താന്റെ വിമർശനം തള്ളി ഇന്ത്യ, ആഭ്യന്തര വിഷയത്തിൽ അഭിപ്രായം വേണ്ട, പരിതാപകരമായ സ്വന്തം റെക്കോഡ് ആദ്യം പരിശോധിക്കൂവെന്ന് പാകിസ്താനോട് ഇന്ത്യ
text_fieldsവിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പാകിസ്താന്റെ വിമർശനം തള്ളി ഇന്ത്യ. മറ്റുള്ളവരോട് പ്രസംഗിക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരിതാപകരമായ സ്വന്തം റെക്കോഡ് പാകിസ്താൻ പരിശോധിക്കണമെന്ന് ഇന്ത്യ പറഞ്ഞു.
നിയമത്തെക്കുറിച്ചുള്ള പാകിസ്താന്റെ അഭിപ്രായങ്ങൾ നിക്ഷിപ്ത താൽപര്യത്തോടെയുള്ളതും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ അയൽരാജ്യത്തിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് നിയമം ഇന്ത്യൻ മുസ്‍ലിംകളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് ആരോപിച്ചതിനെതുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.
നിയമം ഇന്ത്യൻ മുസ്‍ലിംകളെ കൂടുതൽ അരികുവത്കരിക്കുന്നതിന് കാരണമാകുമെന്ന് ഗുരുതരമായ ആശങ്കയുണ്ടെന്നും പാകിസ്താൻ പ്രതികരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.