Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനെ...

പാകിസ്​താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; ബി.ജെ.പി സഖ്യ​ത്തിൽ ഉദ്ധവ്​ താക്കറെ

text_fields
bookmark_border
uddav-thakkare-23
cancel

ഔ​റംഗബാദ്​: പാകിസ്​താനെ ആക്രമിക്കുന്ന പ്രധാനമ​ന്ത്രിയാണ്​ ഇന്ത്യക്ക്​ വേണ്ടെതെന്ന്​ ശിവസേന അധ്യക്ഷൻ ഉദ്ധവ ്​ താക്കറെ. അതുകൊണ്ടാണ്​ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദിൽ തെരഞ്ഞെടുപ്പ്​ റാലി​െയ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്​മീരിലെ നിയമങ്ങൾ മറ്റ്​ പ്രദേശങ്ങൾക്ക്​ തുല്യമാവണം. ആർട്ടിക്കൾ 370 ഇല്ലാതാക്കുന്നതിനെ എതിർക്കുകയാണ്​ കോൺഗ്രസ്​. ആർട്ടിക്കൾ 370 റദ്ദാക്കിയാൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകക്ക്​ ഒരു ബഹുമാനവും നൽകില്ലെന്ന്​ മെഹ്​ബൂബ മുഫ്​തിയും ഫാറൂഖ്​ അബ്​ദുള്ളയും വ്യക്​തമാക്കിയിട്ടുണ്ടെന്നും ഉദ്ധവ്​ താക്കറെ പറഞ്ഞു.

വിഘടനവാദിയായ കനയ്യകുമാറിനെ പോലുള്ളവർ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്​ തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenakerala newsmalayalam newsUdav thakkare
News Summary - Wanted PM to attack pakisthan-India news
Next Story