Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തേക്കാൾ...

രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണം -ചിരാഗ്​ പാസ്വാൻ

text_fields
bookmark_border
രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണം -ചിരാഗ്​ പാസ്വാൻ
cancel

പട്​ന: ബിഹാർ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേ രാമ​ക്ഷേത്രത്തേക്കാൾ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എൽ.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാൻ. സീതാമഡിയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷമായിരുന്നു ചിരാഗി​െൻറ പ്രതികരണം.

''അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയിൽ പണിയണം. രാമൻ സീതയില്ലാതെ പൂർണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്​'' -ചിരാഗ്​ പസ്വാൻ പ്രതികരിച്ചു.

അടുത്ത എൽ.ജെ.പി സർക്കാർ അധികാരത്തിലെത്തു​േമ്പാൾ ക്ഷേത്രത്തിന്​ തലക്കല്ലിടും. ഞങ്ങളുടെ സർക്കാർ തീർച്ചയായും അധികാരത്തിലെത്തും. മുമ്പ്​ മുഖ്യമന്ത്രിമാരായവർ വീണ്ടും ആകില്ലെന്നും ബി.ജെ.പിയും എൽ.ജെ.പിയും ചേർന്ന്​ സർക്കാർ രൂപീകരിക്കുമെന്നും പസ്വാൻ കൂട്ടിച്ചേർത്തു.

ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞ്​ എൻ.ഡി.എ വിട്ട എൽ.ജെ.പി ഇക്കുറി തനിച്ചാണ്​ മത്സരിക്കുന്നത്​. തെരഞ്ഞെടുപ്പിന്​ ശേഷം ജെ.ഡി.യുവിനെ ഒഴിവാക്കി ബി.ജെ.പി-എൽ.ജെ.പി സഖ്യം അധികാരത്തിൽ വരുമെന്നാണ്​ ചിരാഗി​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar ElectionChirag Paswan
Next Story