ചെേങ്കാട്ടക്ക് സുരക്ഷക്ക് കണ്ടയ്നറുകളുമായി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്ക് മുന്നിൽ ഷിപ്പിങ് കണ്ടയ്നറുകൾ നിരത്തി ഡൽഹി പൊലീസ്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കൂടുതൽ സുരക്ഷയൊരുക്കാനാണ് പൊലീസ് നടപടി. കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. സമരത്തിൽ പങ്കെടുത്ത ഒരു വിഭാഗം ആളുകൾ റെഡ്ഫോർട്ടിലേക്ക് പ്രവേശിച്ചിരുന്നു. ഇതേതുടർന്നാണ് കൂടുതൽ സുരക്ഷയൊരുക്കുന്നതെന്നാണ് പൊലീസ് വാദം.
കണ്ടയ്നറുകൾ പെയിന്റടിച്ച് ഭംഗിയാക്കുമെന്നും പൊലീസ് അറിയിച്ചു. സമീപകാലത്ത് ജമ്മുകശ്മീരിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. നേരത്തെ ഡൽഹി വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയും പൊലീസിന് ലഭിച്ചിരുന്നു.

